"ഞാൻ ജീവനോടെ ഉണ്ട് " ; വോട്ട് വെട്ടിയവരോട് സൈനബ



കുടരഞ്ഞി:   "ഞാൻ ജീവനോടെ ഉണ്ട്"- സൈനബയുടെ വാക്കുകളാണിത്. വോട്ടർ പട്ടി കയിൽ തിരിമറി നടത്തുന്നവ രോടാണ് ഇതു പറയുന്നത്. കൂടരഞ്ഞി പഞ്ചായത്തിലെ വോട്ടർ പട്ടികയിലാണ് ജീവി ച്ചിരിക്കുന്ന ആളെ മരിച്ചു എന്ന് കാണിച്ച് വോട്ടർ പട്ടിക യിൽ നിന്നു നീക്കം ചെയ്ത തായി പരാതി.

പഞ്ചായത്തിലെ വാർഡ് 14 പട്ടോത്ത് താമസക്കാരിയായ പാറമ്മൽ സൈനബയുടെ (78) പേരാണ് അന്തിമ വോട്ടർ പട്ടി കയിൽ നിന്നു നീക്കം ചെയ്തത്. 

പ്രാദേശിക സിപിഎം നേതാവ് നൽ കിയ പരാതിയിലാണ് വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്തതെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. വോട്ടു നീക്കം ചെയ്യാനുള്ള കാരണമായി കാണിച്ചിരിക്കുന്നത് 'ആള് ജീവിച്ചിരിപ്പില്ല' എന്നാണ്. 

സിപിഎം ഭരിക്കുന്ന പഞ്ചാ യത്തിൽ ഭരണം നിലനിർത്തുന്നതിനായി ജനപ്രതിനിധിക ളുടെ വീട്ടിൽ നിന്നു വരെ ഇരട്ട വോട്ടുകൾ ചേർത്തതിനു പി ന്നാലെ, ജീവിച്ചിരിക്കുന്ന മനു ഷ്യരെ പോലും മരിച്ചതായി കാട്ടി വോട്ടർ പട്ടികയിൽ നി ന്നു നീക്കം ചെയ്യുന്ന തട്ടിപ്പാ ണ് നടക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് കൂടരഞ്ഞി മണ്ഡ ലം കമ്മിറ്റി ആരോപിച്ചു.

സൈനബ കൂടരഞ്ഞി പഞ്ചായത്തിൽ നേരിട്ട് എത്തി താൻ ജീവിച്ചിരിക്കുന്ന കാര്യം അറിയിച്ചു. തുടർന്ന് തെറ്റ് തി രുത്തി വോട്ടർ പട്ടികയിൽ ഉൾ പ്പെടുത്താം എന്ന് പഞ്ചായത്ത് സെക്രട്ടറി എഴുതിക്കൊടുത്തു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി