കൂരാച്ചുണ്ട് പഞ്ചായത്തിന്റെ ജനജാഗ്രത സമിതി യോഗം: നിർണായക തീരുമാനങ്ങൾ
കൂരാച്ചുണ്ട്: പെരുവണ്ണാമൂഴി റേഞ്ചിലെ കക്കയം സ്റ്റേഷൻ പരിധിയിൽ വരുന്ന കൂരാച്ചുണ്ട് പഞ്ചായത്തിന്റെ ജനജാഗ്രത സമിതി യോഗം 24/09/2025 രാവിലെ 10 മണിക്ക് കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്നു.
പഞ്ചായത്ത് പ്രസിഡന്റ് ഒ. കെ അമ്മത് അധ്യക്ഷതയ വഹിച്ച യോഗത്തിൽ, -വിജിത്ത് സി റേഞ്ച് ഫോറെസ്റ്റ് ഓഫീസർ(ഗ്രേഡ്)സ്വാഗതം പറഞ്ഞു. 45 ദിവസത്തെ മനുഷ്യ-വന്യജീവി സംഘർഷ ലഘുകരണ തീവ്രയജഞത്തിന്റെ ഭാഗമായി റേഞ്ച് ഫോറെസ്റ്റ് ഓഫീസർ ശ്രീ. സുധീന്ദ്രൻ എ സി പത്തിന കർമ്മപരിപാടികൾ PPT പ്രസന്റേഷൻ ചെയ്തു. റേഞ്ച് ഫോറെസ്റ്റ് ഓഫീസർ സുധീന്ദ്രൻ എ സി, റേഞ്ച് ഫോറെസ്റ്റ് ഓഫീസർ (ഗ്രേഡ് ) വിജിത്ത് സി എന്നിവർ -ഹ്യൂമൻ അനിമൽ കോൺഫ്ലിക്ട് എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടന്ന ചർച്ചക്ക് മറുപടി പറഞ്ഞു.
പങ്കെടുത്ത മറ്റ് ഫോറെസ്റ്റ് സ്റ്റാഫ് - ബഷീർ SFO, സുകന്യ BFO, ലിബേഷ് FW കർഷക പ്രതിനിധികൾ, മറ്റ് ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥർ, PRT members എന്നിവർ പങ്കെടുത്തു
തീരുമാനങ്ങൾ
1 പെരുവണ്ണാമൂഴി റേഞ്ചിന് കീഴിലുള്ള ഷൂട്ട്ടേഴ്സിനെ ഉൾപ്പെടുത്തി കാട്ടുപന്നി ശല്യത്തിന് സ്പെഷ്യൽ ഡ്രൈവ് നടത്താൻ തീരുമാനിച്ചു.
2. കക്കയം വാലി ഭാഗത്ത് നിർത്തിവെച്ച ഫെൻസിങ് PWD, പ്രദേശവാസികളെയും ഉൾപ്പെടുത്തി ചർച്ച നടത്തി ഉടൻ പുനരാരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു
3.മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് ഭരണാസമിതിയുടെ 12 നിർദ്ദേഷങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു. മേൽ നിർദ്ദേശങ്ങളിൽ തുടർനടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു.
4.കുരങ്ങ്, മലയണ്ണാൻ മയിൽ എന്നിവ മൂലം കർഷകർക്കുണ്ടാവുന്ന പ്രശ്നങ്ങൾ പരിഹാരം കാണുന്നതിന്നായി മേലധികാരത്തിലേക്ക് റിപ്പോർട്ട് ചെയ്യാൻ തീരുമാനിച്ചു

Comments
Post a Comment