പേരാമ്പ്രയിൽ പോലീസ്–ഗതാഗത വകുപ്പ് സംയുക്ത പരിശോധന
പേരാമ്പ്ര: പേരാമ്പ്ര ബസ്റ്റാൻഡ്, മാർക്കറ്റ് പരിസരങ്ങളിൽ പോലീസ്-ഗതാഗത വകുപ്പ് സംയുക്തമായി നടത്തിയ പരിശോധനയിൽ നിരവധി വാഹനങ്ങളിലെ നിയമലംഘനങ്ങൾ കണ്ടെത്തി. രേഖകൾ ഇല്ലാത്ത വാഹനങ്ങൾ, എയർഹോൺ ഘടിപ്പിച്ച വാഹനങ്ങൾ, അനധികൃത ഫാൻസി ലൈറ്റുകൾ ഘടിപ്പിച്ച വാഹനങ്ങൾ തുടങ്ങി പലതും പരിശോധനയിൽ കുടുങ്ങി.
കോഴിക്കോട്–കുറ്റ്യാടി റൂട്ടിൽ ഓടുന്ന സ്വകാര്യ ബസുകൾ, കെഎസ്ആർടിസി ബസുകൾ, ടാക്സികൾ, ഓട്ടോകൾ, ഇരുചക്രവാഹനങ്ങൾ തുടങ്ങി നിരവധി വാഹനങ്ങളാണ് പരിശോധനയ്ക്ക് വിധേയമായത്. നിയമലംഘകരിൽ നിന്ന് മോട്ടോർവാഹന വകുപ്പ് പിഴ ഈടാക്കി.
വരുമാനദിവസങ്ങളിൽ പരിശോധന കൂടുതൽ ശക്തമാക്കുമെന്ന് പേരാമ്പ്ര ജോയിന്റ് ആർടിഒ ടി.എം. പ്രഗീഷ് അറിയിച്ചു.

Comments
Post a Comment