ജലജീവൻ പദ്ധതി: പൈപ്പിടൽ പൂർത്തിയായി


 

കൂരാച്ചുണ്ട് :  പഞ്ചായത്തിലെ പൂവത്തുംചോല - ഒടിക്കുഴി റോഡിൽ ടാറിങ് പ്രവൃത്തിക്ക് തടസ്സ മായിരുന്ന ജലജീവൻ പൈപ്പിടൽ പ്രവൃത്തി ഇന്നലെ പൂർത്തീകരിച്ചു.  പൈപ്പ് സ്ഥാപിക്കൽ നീളുന്നത് സംബന്ധിച്ച് പത്രങ്ങളിൽ തുടർന്നാണ് പ്രവൃത്തി ഉടൻ നടത്തി യത്.

നാട്ടുകാരുടെ നേതൃത്വത്തിൽ ജനകീയ കമ്മിറ്റി രൂപീകരിച്ച് പൈപ്പിടൽ, ടാറിങ് പൂർത്തിയാ ക്കണമെന്ന് ഒട്ടേറെ തവണ അധികൃതരോട് ആവശ്യപ്പെട്ടിരു ന്നു. ടാറിങ് തുടങ്ങാൻ പൈപ്പിട ലാണു ഇതുവരെ കരാറുകാരൻ തടസ്സം പറഞ്ഞിരുന്നത്.

യാത്ര ദുരിതമായ റോഡിൽ ടാ റിങ് പ്രവൃത്തി അടിയന്തരമായി ആരംഭിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പാതയിലെ കുഴി യിൽ വീണും ഇളകിയ മെറ്റലിൽ കയറിയും ഒട്ടേറെ വാഹനങ്ങളാ ണ് ദിവസേന അപകടത്തിൽപെ ടുന്നത്. കഴിഞ്ഞ വർഷം ടാറിങ് പ്രവൃത്തി നടക്കേണ്ടിയിരുന്ന റോഡിൽ പൈപ്പ് സ്ഥാപിക്കാൻ വൈകിയതാണ് പ്രശ്ന‌മായിരു ന്നത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി