കൂരാച്ചുണ്ട് വില്ലേജ് ഓഫീസിനു മുന്നിൽ നിരാഹാരസമരം

 



കൂരാച്ചുണ്ട്: കൂരാച്ചുണ്ട്, കാന്തലാട് വില്ലേജുകളിൽ 1977-ന് മുൻപ് കൈവശമുള്ള രേഖകളും നികുതി സ്വീകരിക്കാൻ സർക്കാർ ഉത്തരവുമുള്ള സ്ഥലങ്ങൾക്ക് സമർപ്പിച്ച തണ്ടപ്പേർ സർട്ടിഫിക്കറ്റ് വില്ലേജ് അധികൃതർ നിഷേധിക്കുന്നുവെന്ന് ആരോപിച്ച് നിരാഹാര സമരത്തിനൊരുങ്ങി കർഷക കുടുംബങ്ങൾ. കൂരാച്ചുണ്ട് വില്ലേജ് ഓഫീസിന് മുന്നിൽ നിരാഹാര സമരം തുടങ്ങി. റവന്യൂ-വനം വകുപ്പുകളുമായുണ്ടായ ഭൂമിതർക്കത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശാശ്വതപരിഹാരം കാണുന്നതിന് തീരുമാനമെടുത്തിട്ട് വർഷങ്ങൾ പിന്നിട്ടിട്ടും ബന്ധപ്പെട്ട ഭൂരേഖകൾ ലഭിക്കാത്തതിനെതിരേയാണ് സമരം.



കളക്ടർ, ഡി വിഷൻ ഫോറസ്റ്റ് ഓഫീസർ എന്നിവർക്ക് 1977-ന് മുൻപ് കൈവശമുള്ള കർഷകരുടെ ഭൂമി പരിശോധിച്ച് ആവശ്യമായ നികുതിയും മറ്റ് റവന്യൂരേഖകളും നൽകുന്നതിന് ഉത്തരവായിരുന്നു. അത് പ്രകാരം 2019-ൽ കളക്ടറും ഡിഎഫ്ഒയും തീരുമാനമെടുത്ത് വില്ലേജ് ഓഫീസർക്ക് നിർദേശം നൽകിയിരുന്നെങ്കിലും നാളിതുവരെ വിഷയം പരിഹരിച്ചില്ലെന്ന് കർഷക കുടുംബങ്ങൾ ആരോപിച്ചു. ഒട്ടേറെത്തവണ ഓഫീസുകൾ കയറിയിറങ്ങിയിട്ടും രേഖകൾ ലഭിക്കാത്തതിനാൽ സമരത്തിന് കർഷകരുടെ സമ്പൂർണ്ണ പിന്തുണ ലഭിക്കുന്നുണ്ട്. സംഘാടകസ മിതികൺവീനർ കുര്യൻ ചെമ്പനാനിയും, ബേബി കാനാട്ടുമാണ് നിരാഹാരമിരിക്കുന്നത്.



പ്രവീൺ കുമാർ, ഫാദർ വിൻസൻറ് കണ്ടത്തിൽ, കെ രാമചന്ദ്രൻ മാസ്റ്റർ,കാവിൽ മാധവൻ, ഒകെ അമ്മദ്, മുഹമ്മദ് വട്ടപ്പറമ്പിൽ, മനോജ് സെബാസ്റ്റൈൻ, സണ്ണി കാപ്പാട്ടുമല, സജി കൊച്ചുപ്ലാക്കൽ, ജോസ് ഇ ടി, ബാബു പട്ടരാട്ട്, സൂപ്പി തെരുവത്ത്, ഗ്രാമപഞ്ചായത്ത് മെമ്പർമാർ, ജോസ് വെളിയത്ത്, ജോൺസൺ എട്ടിയിൽ, ജോസ് കോട്ടക്കുന്നേൽ, ജിതേഷ് മുതുകാട്, ഷാജു മുണ്ടത്താനത്ത്, ആന്ദ്രൂസ് കാറ്റടിക്കാന, ബേബി തേക്കാനത്ത് തുടങ്ങിയ പ്രമുഖർ സമര നേതാക്കൾക്ക് ആശംസകളർപ്പിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി