എതിരാളിയുടെ ഗോൾ പോസ്റ്റിൽ ഒരു ഡസനിലേറെ ഗോളുകളുമായി ഷിൽജി ഷാജിയുടെ ആറാട്ട്

 



കൂരാച്ചുണ്ട്: പാലക്കാട് നടന്ന ദേശീയ സീനിയർ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ അന്തമാൻ നികോബാർ ദ്വീപി നെ എതിരില്ലാത്ത 38 ഗോളു കൾക്ക് തകർത്ത് കേരള വനി താടീമിന്റെ മുന്നേറ്റത്തിൽ നിർ ണായക സാന്നിധ്യമായി കൂരാ ച്ചുണ്ട് കക്കയം സ്വദേശി ഷിൽജി ഷാജി. കിക്കോഫ് മുതൽ കേരള ത്തിന്റെ സമ്പൂർണ ആധിപത്യം കണ്ട മത്സരത്തിൽ 35-ാം സെ ക്കൻഡിൽ ഷിൽജി ഷാജിയാണ് ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്. 35-ം സെക്കൻഡിൽ ഗോളടി തു ടങ്ങിയ ഷിൽജി 75-ാം മിനിറ്റിൽ കളംവിടുന്നതുവരെ അടിച്ചുകൂട്ടി യത് 13 ഗോളാണ്.

വർഷങ്ങൾക്കുമുമ്പ് ജില്ലയി ലെ മലയോര കുടിയേറ്റ ഗ്രാ മമായ കക്കയെയും, കൂരാച്ചു ണ്ടിലെയും അറിയപ്പെടുന്ന ഫു ട്ബോൾ താരമായിരുന്നു ഷിൽജി യുടെ അച്ഛൻ ഷാജി ജോസഫ്. എന്നാൽ, ജീവിതത്തിലെ കണ ക്കുകൂട്ടലുകളിൽ പലപ്പോഴും റെഡ്‌കാർഡ് ഉയർന്നപ്പോൾ ഫുട്ബോൾ എന്ന സ്വപ്നം ഷാ ജിക്ക് പാതിവഴിയിൽ ഉപേക്ഷി ക്കേണ്ടി വന്നു. കേരളോത്സവം ടൂർണമെന്റിൽ കേരളയ്ക്കുവേ ണ്ടി ബൂട്ടണിഞ്ഞ ഷാജി കോഴിക്കോട്ടെ പ്രമുഖ അഖിലേന്ത്യാ ടീമായിരുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് കോഴിക്കോടിൻ്റെ മുന്നേ റ്റനിര താരമായിരുന്നു. മലപ്പുറ ത്ത് നടന്ന അഖിലേന്ത്യാ മത്സ രത്തിനിടെ കാൽമുട്ടിന് ഗുരുത രമായി പരിക്കേറ്റതിനെത്തുടർ ന്ന് രണ്ടുവർഷം ചികിത്സയിലാ യിരുന്നു. എന്നാൽ, പിന്നീട് ഗ്രൗ ണ്ടിലിറങ്ങാൻ ഷാജിക്ക് സാധി ച്ചില്ല. ഇനിയും പരിക്കേറ്റ് വീട്ടിലി രിക്കേണ്ടി വരുമോ എന്ന ഭയം കാരണം കളി അവസാനിപ്പി ച്ചു. ഫുട്ബോളിൽനിന്ന് കാര്യ മായ വരുമാനം ലഭിക്കാത്തതും

ജേഴ്‌സി അഴിക്കാൻ കാരണമാ യി. പകരം ഷാജി കൂലിപ്പണി ക്കാരൻ്റെ കുപ്പായമെടുത്തിട്ടു. ഐഎൻടിയുസി ലോഡിങ് തൊ ഴിലാളിയായും മരംപണിക്കാരനാ യും, മണൽ വാരൽ തൊഴിലാളി യായും കഠിനാധ്വാനം ചെയ്ത് കു ടുംബത്തെ കരകയറ്റി.

ഇതിനിടയിലും പഴയഗ്രൗണ്ടും, ഗാലറിയിലെ ശബ്ദകോലാഹങ്ങ ളും ഷാജിയുടെ മനസ്സിലേക്കെ ത്തും. മക്കളായ ഷിൽനയിലും, ഷിൽജിയിലും ആയിരുന്നു പ്ര തീക്ഷ. മൂത്തമകളായ ഷിൽനയ്ക്ക് ഫുട്‌ബോളിനോട് താത്പര്യം കുറവായിരുന്നു. എന്നാൽ, അത്ല റ്റിക്സിൽ തുടക്കംകുറിച്ച ഇളയമ കൾ അഞ്ചാംക്ലാസിൽ വെച്ചു തന്നെ ഫുട്ബോളിലേക്ക് മാറി. അച്ഛന്റെ ഫുട്ബോൾ ഇഷ്ടംത ന്നെയാണ് കാരണമെന്ന് ഷിൽജി ഇന്നും പറയുന്നു. പടവുകൾ ഓരോന്നായി ചവിട്ടിക്കയറിയ ഷിൽജി ഒടുവിൽ പതിനാറാംവ യസ്സിൽ അച്ഛൻ ഒരിക്കൽ സ്വ പ്നംകണ്ട ഇന്ത്യൻ ജേഴ്സ‌ി അണി ഞ്ഞു. ബംഗ്ലാദേശിൽ നടന്ന ജൂ നിയർ സാഫ് കപ്പ് ടൂർണമെന്റിൽ മൂന്നാംസ്ഥാനം നേടിയ ഇന്ത്യൻ ടീമിനായി എട്ടുഗോൾ നേടി ടോ പ്പ് സ്കോററായി വിജയത്തിൽ നിർണായക സാന്നിധ്യമായി ഷിൽജി മാറി.


ഓൾ ഇന്ത്യ ഫെഡറേഷന്റെ മികച്ച ഭാവിതാരത്തിനുള്ള പുര സ്താരവും, കേരളത്തിലെ മികച്ച വനിതാതാരത്തിനുള്ള പുരസ്കാ രവും ഷിൽജിയെ തേടിയെത്തി യിരുന്നു. എറണാകുളത്ത് നട ന്ന സ്കൂൾമേളയുടെ ഉദ്ഘാടന വേദിയിൽ ദീപശിഖ വഹിച്ചതി നൊപ്പം താരങ്ങൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തതും ഷിൽജി യാണ്. അമ്മ എൽസി, സഹോ ദരി ഷിൽന, മുത്തശ്ശി മേരി എന്നി വർ ഷിൽജിക്ക് പൂർണ പിന്തുണ നൽകുന്നുണ്ട്

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി