പൂഴിത്തോട് - പടിഞ്ഞാറത്തറ റോഡ്; കരിങ്കണ്ണിയിൽ സർവേ ഇന്ന് തുടങ്ങും.
പ്രിയങ്കാ ഗാന്ധി എംപി വ്യാഴാഴ്ച നിയുക്ത പൂഴിത്തോട് - പടിഞ്ഞാറത്തറ റോഡ് സന്ദർശിക്കും.
ചക്കിട്ടപാറ: വയനാട് ജില്ലയിലേക്കുള്ള ഏറ്റവും അനുയോ ജ്യമായ ബദൽപ്പാത പൂഴി ത്തോട്-പടിഞ്ഞാറത്തറ റോ ഡിന്റെ നിർത്തിവെച്ച സർവേ നടപടികൾ ഇന്ന് തുടങ്ങും.
കോഴിക്കോട് ജില്ലയിലുൾപ്പെട്ട മൂന്നരക്കിലോമീറ്ററോളം ദൂ രത്താണ് വനമേഖലയിൽ സർവേ പുനരാരംഭിക്കുന്നത്. ജില്ലയിലെ സർവേ നടപടികൾ മാസങ്ങൾക്കുമുൻപേ പൂർത്തിയായെങ്കിലും കോ ഴിക്കോട് ജില്ലയിൽ ഉൾപ്പെടു ന്ന വനമേഖലയിൽ സ്ഥലപരി ശോധന നീണ്ടുപോവുകയായിരുന്നു. വയനാട് അതിർത്തി യിലെ കരിങ്കണ്ണിമുതൽ പനയ്ക്കുംകടവ് ഭാഗം വരെയാണ് ഇനി സർവേ പൂർത്തിയാകാ നുള്ളത്. വനംവകുപ്പിൽനിന്നു ള്ള അനുമതിയുടെ കാലതാമ സമാണ് സർവേ നടപടികൾ വൈകിപ്പിച്ചത്. ഇതിനിടയിൽ പടിഞ്ഞാറത്തറയിൽ തുടരു ന്ന ജനകീയ കർമസമിതിയു ടെ സമരം ആയിരംദിനത്തിലേ ക്ക് കടക്കുകയാണ്. പ്രിയങ്കാ ഗാന്ധി എംപി വ്യാഴാഴ്ച നിയു ക്ത പൂഴിത്തോട് റോഡ് സന്ദർ ശിക്കും.

Comments
Post a Comment