ചക്കിട്ടപാറ പഞ്ചായത്തിൽ സ്ത്രീ ക്ലിനിക്ക് ഉദ്ഘാടനംചെയ്തു



 ചക്കിട്ടപാറ :  സംസ്ഥാനത്ത് ഇനി മുതല്‍ ചൊവ്വാഴ്ചകളില്‍ സ്ത്രീ ക്ലിനിക്കുകൾ. ജനകീയാരോഗ്യകേന്ദ്രങ്ങളിലുംനഗര ആരോഗ്യ കേന്ദ്രങ്ങളിലും സ്ത്രീ ക്ലിനിക്കുകൾ ചൊവ്വാഴ്ചകളിൽ ഉണ്ടാകും. 

പൊതുജനാരോഗ്യ സംവിധാനത്തിന്‍ അഭിവാജ്യമായി മാറിയിരിക്കുന്ന ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ക്ലിനിക്കുകള്‍, അയല്‍ക്കൂട്ട സ്‌ക്രീനിംഗ് ക്യാമ്പുകള്‍, വിദഗ്ധ സ്‌പെഷ്യലിസ്റ്റ് സേവനങ്ങള്‍ എന്നിവ ഒരുക്കുന്നതിനായാണ് സ്ത്രീ ക്ലിനിക്കുകള്‍ ആരംഭിക്കുന്നത്.സ്ത്രീകളുടെ ആരോഗ്യം നാടിന്റെ കരുത്ത്. ചെമ്പനോട HWC യിൽ വെച്ച് ചക്കിട്ടപാറ പഞ്ചായത്ത് തല സ്ത്രീ ക്ലിനിക്കിന്റെ ഉദ്ഘാടനം  

ആരോഗ്യ /വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇ എം ശ്രീജിത്ത്‌ നിർവഹിച്ചു.. വാർഡ് മെമ്പർ ലൈസജോർജ് അധ്യക്ഷത വഹിച്ചു.മെഡിക്കൽ ഓഫീസർ ഡോ. വിനോദ് കെ ക്ലാസ്സ്‌ എടുത്തു, ഫ്രാൻസിസ് കിഴക്കരക്കാട്, ഹമീദ് അവള, ജയേഷ് ചെമ്പനോട,JHI പ്രീജിത്ത്, JPHN വിജി MV എന്നിവർ സംസാരിച്ചു. JHI ശ്യാം ജെ നന്ദി പറഞ്ഞു....

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി