അധ്യാപകർക്ക് അയച്ച ആശംസാകാർഡ് വിതരണത്തിൽ പാകപ്പിഴ; പോസ്റ്റ് ഓഫീസിന് മുന്നിൽ ആറാം ക്ലാസുകാരിയുടെ പ്രതിഷേധം




നെടുങ്കണ്ടം:  ദേശീയ അധ്യാപക ദിന ത്തോടനുബന്ധിച്ച് വിദ്യാർഥിനി അധ്യാപ കർക്ക് അയച്ച ആശംസാകാർഡുകൾ കൃ ത്യമായി വിതരണം ചെയ്യില്ലെന്ന് ആക്ഷേ പം. തുടർന്ന് നെടുങ്കണ്ടം പോസ്റ്റോഫി സിനു മുൻപിൽ ആറാംക്ലാസുകാരി പ്ര തിഷേധിച്ചു.


നെടുങ്കണ്ടം പഞ്ചായത്ത് യുപി സ്‌കൂ ളിലെ വിദ്യാർഥിനി ആദിശ്രീയാണ് നെടു ങ്കണ്ടം പോസ്റ്റ് ഓഫീസിന് മുൻപിൽ പ്രതിഷേധിച്ചത്. നാലുവർഷമായി എല്ലാ അധ്യാപകദി നത്തിലും ആദിശ്രീ അധ്യാപകർക്ക് ആശം സാകാർഡുകൾ അയയ്ക്കാറുണ്ട്. ഇക്കൊല്ല വും 35-അധ്യാപകർക്ക് അയച്ചു. അധ്യാ പകദിനത്തിന് മുൻപേ ലഭിക്കാൻ ഓഗ സ്റ്റ് 30-ന് തന്നെ നെടുങ്കണ്ടം പോസ്റ്റോ ഫീസിൽനിന്ന് കാർഡുകൾ അയച്ചെങ്കി ലും നാലാംതീയതിയും പലർക്കും ലഭിച്ചില്ല എന്നറിഞ്ഞതോടെ ആദിശ്രീയും പിതാവും നെടുങ്കണ്ടം പോസ്റ്റോഫീസിൽ എത്തുക യായിരുന്നു.

നെടുങ്കണ്ടത്തിന്റെ പരിസരപ്രദേശങ്ങളിൽ താമസിക്കുന്നവർക്കുപോലും കാർഡ് ലഭിക്കാ ത്തത് ചോദ്യം ചെയ്തതോടെ അധികൃതർ കൈമ ലർത്തിയെന്ന് ആദിശ്രീയുടെ പിതാവ് അനിൽ കുമാർ പറയുന്നു. ഇതോടെ ഒരുമണിക്കുറോളം ആദിശ്രീ പോസ്റ്റോഫീസിനു മുന്നിലിരുന്നു. ഈസ മയത്ത് പലർക്കും കാർഡുകൾ വിതരണം ചെയ്തു വെന്ന് അനിൽകുമാർ പറഞ്ഞു.

രണ്ടുവർഷം മുൻപും സമാന അനുഭവം ഉണ്ടാ യെന്നും ഇത്തവണ അയച്ച പത്തോളം കാർഡുകൾ ഇനിയും ലഭിക്കാനുണ്ടെന്നും ഉന്നത തപാൽ ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്നും അനിൽ കുമാർ പറഞ്ഞു.

അതേസമയം ജീവനക്കാരുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് പോസ്റ്റ് ഓഫീസ് അധികൃ തർ പ്രതികരിച്ചു. പോസ്റ്റ് ഓഫീസ് പരിധിയിൽ വിതരണം ചെ യ്യേണ്ടവ സമയബന്ധിതമായി വിലാസക്കാർ ക്ക് നൽകിയെന്നും ഇവിടെനിന്ന് അയക്കേണ്ട വയും കൃത്യമായി അയച്ചിട്ടുണ്ടെന്നും അധിക തർ പറഞ്ഞു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി