തെങ്ങ് കയറുന്നതിനിടെ ഷോക്കേറ്റ് തെങ്ങിൽ കുടുങ്ങി; രക്ഷകരായി പേരാമ്പ്ര ഫയർഫോഴ്സ്

 


മേപ്പയ്യൂർ: തെങ്ങ് കയറുന്നതിനിടെ ഷോക്കേറ്റ് യന്ത്രത്തിൽ തലകീഴായി തൂങ്ങി കിടന്നയാളെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി. മേപ്പയ്യൂർ മടത്തും ഭാഗം മെത്രി നഗരത്തിൽ കുന്നത്ത് മീത്തൽ ദാമോദരൻ തണ്ടെതാഴെയാണ് കുടുങ്ങിയത്.



കുളിക്കണ്ടി ബാലകൃഷ്‌ണൻ്റെ വീട്ടിൽ തെങ്ങ് കയറ്റയന്ത്രം ഉപയോഗിച്ച് ജോലി ചെയ്യുന്നതിനിടെയാണ് വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് തെങ്ങിൽ കുടുങ്ങിയത്. ഉടനെ തന്നെ പേരാമ്പ്ര ഫയർ സ്റ്റേഷനിൽ വിവരമറിയിച്ചു. സേന എത്തുന്നതുവരെ നാട്ടുകാരായ രണ്ടു പേർ തെങ്ങിൽ കയറി തുണികൊണ്ട് ദാമോധരനെ കെട്ടി താങ്ങി നിർത്തി.


പേരാമ്പ്ര ഫയർസ്റ്റേഷനിലെ രക്ഷാസേനാംഗങ്ങളായ ശ്രീകാന്ത്, സോജു, രജീഷ്, വിനീത് എന്നിവർ നാട്ടുകാരുടെയും സഹപ്രവർത്തകരുടെയും സഹായത്തോടെ റെസ്ക്യൂ‌ നെറ്റിൽ സുരക്ഷിതമായി താഴെയിറക്കി. ഉടനെ തന്നെ പേരാമ്പ്ര ഗവ: ആശുപത്രിയിലേക്ക് മാറ്റി. അസി. സ്റ്റേഷൻ ഓഫീസർ എം. പ്രദീപൻ്റെ നേതൃത്വത്തിൽ നടന്ന രക്ഷാപ്രവർത്തനത്തിൽ ബൈജു, അഭി, ലജ്പത് ലാൽ, വിപിൻ, ധീരജ് ലാൽ, ഹൃദിൻ, അശ്വിൻ, ജിഷാദ്, രാജേഷ്, അനീഷ് എന്നിവർ പങ്കെടുത്തു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി