കരിയാത്തുംപാറ വിനോദസഞ്ചാരകേന്ദ്രത്തിൽ ഉപയോഗിച്ച വെടിയുണ്ട കണ്ടെത്തി
🖊️ നിസാം കക്കയം
കരിയാത്തുംപാറ,: ജില്ലയിലെ പ്ര ധാന ടൂറിസ്റ്റ് കേന്ദ്രമായ കരിയാ ത്തുംപാറയിൽ ഉപയോഗിച്ചനില യിലുള്ള വെടിയുണ്ട കണ്ടെത്തി. തോണിക്കടവ് ടൂറിസം മാനേ ജ്മെന്റ് കമ്മിറ്റിക്കുകീഴിലുള്ള ഈ വിനോദകേന്ദ്രത്തിന്റെ ഗേറ്റിനുസ മീപം ബുധനാഴ്ച രാവിലെ ഒൻപതുമണിക്ക് ടൂറിസ്റ്റ് കേന്ദ്രം ജീവ നക്കാരാണ് വെടിയുണ്ട കണ്ടത്.ഇവർ അറിയിച്ചതിനെത്തുടർന്ന് കൂരാച്ചുണ്ട് പോലീസ് സ്ഥ ലത്ത് പ്രാഥമിക പരിശോധന നടത്തി.
കസ്റ്റഡിയിലെടുത്ത വെടിയു ണ്ട വിദഗ്ധപരിശോധനയ്ക്കായി അയക്കും. മാവോവാദി ഭീഷണി യുള്ള മേഖലകൂടിയായതിനാൽ വെടിയുണ്ടയുടെ ഉറവിടം സംബ ന്ധിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. അതോ ടൊപ്പം ഈ പ്രദേശം വന്യമൃഗങ്ങ ളിറങ്ങുന്ന സ്ഥലമായതുകൊണ്ട് മൃഗങ്ങളെ വേട്ടയാടാൻ ആരെങ്കി ലും വെടിവെച്ചപ്പോൾ ഉണ്ട് തെ റിച്ചുവീണതാണോ എന്ന സംശ യവും പോലീസിനുണ്ട്.

Comments
Post a Comment