പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ഗ്യാസ് അടുപ്പ് നൽകി വ്യാപാരി വ്യവസായി ഏകോപന സമിതി
പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരുപ്പ് കാർക്കും ഭക്ഷണ പാചക ശാലയിലെ വലിയ ഗ്യാസ് അടുപ്പുകൾ തകരാറായതിനാൽ പകരം വലിയ ഡബ്ൾ ഗ്യാസ് അടുപ്പ് പേരാമ്പ്ര വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ സമർപ്പിച്ചു.
സമിതി പ്രസിഡൻ്റ് ബാബു കൈലാസിൽ നിന്നും ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശശികുമാർ പേരാമ്പ്ര ഏറ്റുവാങ്ങി. ചടങ്ങിൽ മെഡിക്കൽ ഓഫീസർ ഡോ: ശ്രീജ അധ്യക്ഷ വഹിച്ചു. അലങ്കാർ ഭാസ്ക്‌കരൻ ബാദുഷ അബ്ദുൾ സലാം, വി.എൻ അഹമ്മദ് കോയ, നൗഫൽ ഫിറാസ് കല്ലാട്ട് തുടങ്ങിയവർ സംസാരിച്ചു. ഹെഡ് നഴ്സ് ജീജ സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ് കാരയാട് നന്ദിയും പറഞ്ഞു.

Comments
Post a Comment