ഒഴുക്കിൽ പെട്ട ഭാര്യയെ രക്ഷിക്കുന്നതിനിടയിൽ ഭർത്താവ് മുങ്ങി മരിച്ചു




ആറന്മുള : ആറന്മുള മാലക്കരയില്‍ പമ്പയാറ്റില്‍ ഒഴുക്കില്‍പ്പെട്ട ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഭര്‍ത്താവ് മരിച്ചു ഹരിപ്പാട് സ്വദേശിയും ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് ക്ലർക്കുമായ വിഷ്ണു ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ ആയിരുന്നു സംഭവം


ആറന്മുള വള്ളസദ്യയില്‍ പങ്കെടുത്തശേഷം വിഷ്ണുവും കുടുംബവും മടങ്ങുമ്പോഴായിരുന്നു സംഭവം. കുടുംബാംഗങ്ങളെല്ലാവരും ചേര്‍ന്ന് മാലക്കര.പള്ളിയോടക്കടവില്‍ കുളിക്കാനൊരുങ്ങവേ ഇക്കൂട്ടത്തിലെ മൂന്നുപേര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഇതില്‍ അദ്വൈത് എന്ന പതിമൂന്നുകാരനെ കുട്ടിയുടെ അച്ഛന്‍ തന്നെ രക്ഷിച്ചു. ഒഴുക്കിൽ പെട്ട ഭാര്യ രേഖയെ രക്ഷിക്കാന്‍ ചാടിയ വിഷ്ണു ശക്തമായ ഒഴുക്കില്‍പ്പെട്ടു.

രേഖയെ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് ബന്ധുക്കള്‍ ചേര്‍ന്ന് രക്ഷിച്ചു. ഇവരെ പരുമലയിലെ ആശുപത്രിയിലേക്ക് മാറ്റികായംകുളത്തുനിന്നും പത്തനംതിട്ടയില്‍നിന്നുമുള്ള അഗ്നിരക്ഷാസേനാംഗങ്ങള്‍ നടത്തിയ തിരച്ചിൽ വിഷ്ണു വിനെ മ രി ച്ച നിലയിൽ കണ്ടത്തി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി