മനുഷ്യ-വന്യജീവി സംഘർഷം തടയാൻ ചക്കിട്ടപാറയിൽ ഹെൽപ് ഡെസ്ക് ആരംഭിച്ചു
ചക്കിട്ടപാറ : വനം വകുപ്പിന്റെ നേതൃത്വത്തിൽ മനുഷ്യ- വന്യജീ വി സംഘർഷ ലഘുകരണ തീവ്ര : യജ്‌ഞ പരിപാടിയുടെ പഞ്ചായ ത്ത്തല ഉദ്ഘാടനം ചക്കിട്ടപാറ പഞ്ചായത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ നിർവ ഹിച്ചു. മലയോര മേഖലയിലെ വന്യജീവി ശല്യം അനുഭവപ്പെടു ന്ന പഞ്ചായത്ത് പരിധിയിലെ പഞ്ചായത്ത് ഓഫിസ്, റേഞ്ച് ഫോറസ്‌റ്റ് ഓഫിസ് എന്നിവടങ്ങ ളിൽ ഹെൽപ് ഡെസ്കുകൾസ്ഥാപിക്കും.
30 വരെ ഹെൽപ് ഡെസ്കുക ളിൽ പരാതികളും പ്രശ്നങ്ങളും ശേഖരിച്ച് ഫലപ്രദമായ പരിഹാ രം കണ്ടെത്താനാണ് ലക്ഷ്യമിടു ന്നത്. പ്രവർത്തി സമയങ്ങളിൽ ഹെൽപ് ഡെസ്കുകളിൽ പൊ തുജനങ്ങൾക്ക് പരാതി നൽകാം.
പഞ്ചായത്ത്തലത്തിൽ ഇതിനാ യി ഫെസിലിറ്റേറ്ററെ ചുമതലപ്പെ ടുത്തിയിട്ടുണ്ട്.മെംബർമാരായ ജിതേഷ് മുതു കാട്, ആലീസ് പുതിയേടത്ത്,പെരുവണ്ണാമൂഴി റേഞ്ച് ഫോറ - സ്‌റ്റ് ഓഫിസർ എ.സി.സുധീ ന്ദ്രൻ, ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ എസ്.എൻ.രാജേഷ്, എസ്എഫ്ഒ ടി.വി.ബിനേഷ്കു മാർ, ബിഎഫ്ഒമാരായ ആർ.കൃ ഷ്ണപ്രിയ, ബി.പി.ബിസ്ന, ടി. ധീരജ് എന്നിവർ പ്രസംഗിച്ചു.

Comments
Post a Comment