നാദാപുരത്ത് ലേലം വിളി ആവേശമായി; ആട്ടിൻ തല ഒരു ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി പ്രവാസി

 


കോഴിക്കോട്: നാദാപുരത്ത് ആട്ടിൻ തല ഒരു ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി നാദാപുരത്തെ പ്രവാസിയായ ഇസ്മായിൽ.  നാദാപുരത്ത് നടന്ന ലേലം വിളിയിലാണ് ഒരു ആട്ടിൻ തലയ്ക്ക് ഇത്രയും വില കിട്ടിയത്. നബിദിനാഘോഷ കമ്മറ്റി 23 ആട്ടിൻ തലകളാണ് ലേലത്തിൽ വെച്ചത്.

വാശിക്ക് തുടങ്ങിയ ലേലം വിളി കത്തിക്കയറുകയായിരുന്നു. ലേലം അവസാനിച്ചത് ഒരു ലക്ഷം രൂപയിലാണ്. 750 രൂപയ്ക്ക് കിട്ടുന്ന ആട്ടിൻതലയാണ് ലേലം വിളി ആവേശമാതോടെ ഇത്രയും വലിയ തുകയിൽ എത്തിയത്. വേവത്തെ പ്രവാസിയായ ഇസ്‌മയിലാണ് ലേലം വിളിച്ച് ആട്ടിൻതല സ്വന്തമാക്കിയത്.


അവധിക്ക് നാട്ടിലെത്തിയതായിരുന്നു ഇസ്മായിൽ. മറ്റ് ആട്ടിൻ തലകൾക്കും നല്ല വില തന്നെ കിട്ടി. 3500-നും ഏഴായിരത്തിനും ഇരുപതിനായിരത്തിനുമൊക്കെ ലേലം വിളിച്ചവരുണ്ട്. ആകെ മൂന്ന് ലക്ഷത്തിന് മുകളിലാണ് ലേലത്തിലൂടെ കിട്ടിയത്. വില നോക്കിയിട്ടല്ല, സംഘാടകർക്ക് ഒരു സഹായമാകട്ടെ എന്ന് കരുതിയാണ് ഒരു ലക്ഷം രൂപയ്ക്ക് ആട്ടിൻതല ലേലം ചെയ്തതെന്ന് അവധിക്ക് നാട്ടിലെത്തിയ ഇസ്‌മയിൽ പറഞ്ഞു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി