ചക്കിട്ടപാറയിലെ ഫ്ലക്സ് ബോർഡ് വിവാദം; എല്ലാ ബോർഡുകളും നീക്കി പൊലീസ്
🖊️ ജോബി മാത്യു
ചക്കിട്ടപാറ : രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎക്കെതിരെ ടൗണിൽ ഡിവൈഎഫ്ഐ സ്‌ഥാപിച്ച ബോർഡ് സാമൂഹിക വിരുദ്ധർ നശിപ്പിച്ചു. സമീപത്ത് തന്നെ യൂത്ത് കോൺഗ്രസും സിപിഎം നേതാക്കൾക്കെതിരെ ബോർഡു കൾ സ്ഥാപിച്ചിരുന്നു.
സംഭവത്തിൽ ഡിവൈഎ ഫ്‌ഐ ഇന്നലെ വൈകിട്ടു പ്രതി ഷേധ പ്രകടനം നടത്തുമെന്ന് അറിയിച്ചിരുന്നു. ഇതിനെ തുടർ ന്ന് പെരുവണ്ണാമൂഴി പൊലീസ് ഇൻസ്പെക്ടർ അജിത്ത് കുമാറി ന്റെ നേത്യത്വത്തിൽ പൊലീസ് സംഘമെത്തി ഡിവൈഎഫ്ഐ. യൂത്ത് കോൺഗ്രസ് സംഘടന കൾ പാതയോരത്ത് സ്‌ഥാപിച്ച ബോർഡുകൾ നീക്കം ചെയ്തു. ഡിവൈഎഫ്ഐ ബോർഡ് നശിപ്പിച്ചതിൽ സിപിഎം, ഡി വൈഎഫ്ഐ പ്രവർത്തകർ ചക്കിട്ടപാറയിൽ പ്രതിഷേധ പ്രകടനം നടത്തി. ലോക്കൽ സെക്രട്ടറി എ.ജി.ഭാസ്കരൻ, ഇ.എം.ശ്രീജിത്ത്, പി.പി.രഘുനാഥ്, കെ.ഹനീഫ, എം.പ്രകാശൻ, നി ഖിൽ നരിനട, അർജുൻ ദേവ്, അമൽ കൃഷ്ണ എന്നിവർ നേതൃത്വം നൽകി.

Comments
Post a Comment