ചെമ്പ്രക്ക് സമീപം ബൈക്കും വാനും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു

 




ചെമ്പ്ര: കോടേരിച്ചാലിൽ ബൈക്കും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ബാലുശ്ശേരി നന്മണ്ട സ്വദേശി എരട്ടിയാൽകൂട്ടത്തിൽ മനോജിന്റെ മകൻ ഷാനുലാൽ (21) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 2 മണിയോട് കൂടി കോടേരിച്ചാൽ കനാൽ പാലത്തിന് സമീപത്താണ് അപകടo.


ബൈക്ക് ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടയിൽ ബൈക്കും എതിർ വശത്തു നിന്നും വന്ന വാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഉടൻ തന്നെ ഷാനു ലാലിനെ പേരാമ്പ്ര ഇഎംഎസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


 പേരാമ്പ്ര പൊലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ് മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളെജിലേക്ക് മാറ്റി

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി