താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള സ്കൂ‌ളുകൾക്ക് തിങ്കളാഴ്ച പൊതു അവധി പ്രഖ്യാപിച്ചു

 







താമരശ്ശേരി രൂപതയുടെ മുൻ മെത്രാൻ ദിവംഗതനായ അഭിവന്ദ്യ മാർ ജേക്കബ് തൂങ്കുഴിപ്പിതാവിനോടുള്ള ആദരസൂചകമായി 

തിങ്കളാഴ്‌ച (22-09-2025) താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള സ്കൂ‌ളുകൾക്ക് പൊതു അവധി പ്രഖ്യാപിച്ചു.

കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിതാമരശ്ശേരി രൂപത



പ്രത്യേക അറിയിപ്പ്


താമരശ്ശേരി രൂപതയുടെ മുൻ അദ്ധ്യക്ഷൻ ദിവംഗതനായ അഭിവന്ദ്യ മാർ ജേക്കബ് തൂങ്കുഴിപ്പിതാവിനോടുള്ള ആദരസൂചകമായി തിങ്കളാഴ്‌ച (22/09/2025) കോർപ്പറേറ്റ് സ്‌കൂളുകൾക്ക് പൊതു അവധി പ്രഖ്യാപിക്കുന്നു. സാധിക്കുന്നവരെല്ലാം തിങ്കളാഴ്‌ച കോഴിക്കോട് നടക്കുന്ന അഭിവന്ദ്യ പിതാവിൻ്റെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടു ക്കുകയും പിതാവിനുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥി ക്കുന്നു. കോർപ്പറേറ്റിനു കീഴിലുള്ള സ്‌കൂളുകളിലെ പ്രധാനധ്യാപകർ (എൽ.പി., യു.പി., എച്ച്.എസ്., എച്ച്.എസ്‌.എസ്.) അതാത് സ്‌കൂളുകൾക്ക് പ്രത്യേകം അവധി പ്രഖ്യാപിക്കുകയും പ്രസ്‌തുത വിവരം കുട്ടികളെയും രക്ഷിതാക്കളെയും മുൻകൂട്ടി അറിയിക്കുകയും ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസിൽ രേഖാമൂലം അറിയിപ്പ് നൽകു കയും ചെയ്യേണ്ടതാണ്. കൂടാതെ, ഈ ടേമിൽതന്നെ ഒരു ശനിയാഴ്ച്‌ച പകരം പ്രവൃ ത്തിദിനമാക്കി അദ്ധ്യയനദിനനഷ്‌ടം പരിഹരിക്കേണ്ടതുമാണ്.

ഫാ. ജോസഫ് വർഗ്ഗീസ് കോർപ്പറേറ്റ് മാനേജർ

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി