കൂരാച്ചുണ്ടിൽ ഗ്രാമപ്രഭ ഓണച്ചന്ത തുടക്കം കുറിച്ചു



കൂരാച്ചുണ്ട്: കാർഷിക വികസന കർഷക ക്ഷേമവകുപ്പ് നടത്തുന്ന കർഷക ചന്തയുടെ ഭാഗമായി ഓണസമൃദ്ധി 2025 കർഷക ചന്തയുടെ ബ്ലോക്ക് തല ഉൽഘാടനം കൂരാച്ചുണ്ട് എ ഗ്രേഡ് പച്ചക്കറി സംഭരണ വിപണനകേന്ദ്രത്തിൽ വെച്ച് ബഹു: ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. വി. കെ അനിത നിർവഹിച്ചു. 

 ഗ്രാമപ്രഭ ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷൻ്റെ കർഷകരുടെ തനി നാടൻ ഉൽപ്പന്നങ്ങൾ അടങ്ങിയ ഓണ കിറ്റ് ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി റംസീന നരിക്കുനി ആദ്യ വില്പന നടത്തി ഉദ്ഘാടനം ചെയ്തു.

 ചടങ്ങിൽ ബാലുശ്ശേരി ബ്ലോക്ക് കൃഷി അസിസ്റ്റൻറ് ഡയറക്ടർ ശ്രീ മുഹമ്മദ് ഫൈസൽ സ്വാഗതം പറഞ്ഞു. ബ്ലോക്ക് മെമ്പർ കൂരാച്ചുണ്ട് ഡിവിഷൻ ശ്രീമതി അഡ്വ : ഹസീന വി കെ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  ok അമ്മദ് ,വൈസ് പ്രസിഡണ്ട് ശ്രീമതി വിൻസിതോമസ് ,വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ,ശ്രീ ആന്റണി പുതിയകുന്നേൽ,ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സിമിലിബിജു,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റിചെയർപേഴ്സൺശ്രീമതി ഡാർലി എബ്രഹാം,,മെമ്പർമാരായ ശ്രീമതി ആന്‍സമ്മ ,വിവിധരാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു .


കൂരാച്ചുണ്ട് കൃഷി ഓഫീസർ ശ്രീമതി രാജി പി പി നന്ദി പ്രകാശിപ്പിച്ചു. ചന്തയിൽ കർഷകരുടെ ഉൽപന്നങ്ങൾ 10% വില അധികം നൽകി സംഭരിക്കുകയും മാർക്കറ്റ് വിലയേക്കാം 30% വില കുറച്ച് വിൽക്കുകയും ചെയ്യും. വിവിധ ജില്ലകളിൽ നിന്നുള്ള കർഷകരുടെ കേരളാഗ്രോ ഉൽപന്നങ്ങൾ ചന്തയിൽ ലഭ്യമാണു. 



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി