കുവൈറ്റിൽ വീണ്ടും ആൽക്കഹോൾ അടങ്ങിയ രാസ വസ്തു കഴിച്ചതായി സംശയം : രണ്ട് പ്രവാസികൾ ഗുരുതരാവസ്ഥയിൽ

 



കുവൈത്ത് : കുവൈത്തിൽ മദ്യവുമായി സാമ്യമുള്ള അജ്ഞാത രാസവസ്തു കഴിച്ചതിനെ തുടർന്ന് ഏഷ്യക്കാരായ രണ്ട് പ്രവാസികളെ ഗുരുതരാവസ്ഥയിൽ ജഹ്‌റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.25,26 വയസ് പ്രായമായ ഒരേ രാജ്യക്കാരും ഒരുമിച്ച് താമസിക്കുന്നവരുമായ ഇരുവരെയും കഴിഞ്ഞ ദിവസം കാലത്ത് എട്ട് മണിയോടെ കോമ അവസ്ഥയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉടൻ തന്നെ എംആർഐ സ്കാനുകൾ ഉൾപ്പെടെയുള്ള മെഡിക്കൽ പരിശോധനകൾ നടത്തി ഇരുവരെയും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും തുടർന്ന് ഓപ്പറേഷൻസ് റൂമിലും ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലും വിവരം അറിയിക്കുകയുമായയിരുന്നു. സംഭവത്തിൽ കൃത്യമായ അന്വേഷണം ആരംഭിച്ചു. വിഷലിപ്തമായ മദ്യം കഴിച്ചതിനുള്ള സാധ്യത അധികൃതർ തള്ളിക്കളഞ്ഞിട്ടില്ല.ഇവർ കഴിച്ചതായി സംശയിക്കപ്പെടുന്ന പദാർത്ഥത്തിന്റെ സാമ്പിളുകൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. വിഷ മദ്യം കഴിച്ചതിനേ തുടർന്ന് കഴിഞ്ഞ മാസം 23 പേർ മരണമടയുകയും നിരവധി പേർക്ക് വിഷബാധയേൽക്കുകയും ചെയ്തിരുന്നു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി