പേരാമ്പ്രയിൽ കാർ മരത്തിലിടിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
പേരാമ്പ്ര: പേരാമ്പ്രയിൽ കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പുറമേരി കൊറോത്ത് താഴെകുനി റീന (55) ആണ് മരിച്ചത്.
സെപ്റ്റംബർ ആറാം തീയതി രാത്രി 12.30 ഓടെ പേരാമ്പ്ര കൈതക്കലിൽ വെച്ച് കാർ മരത്തിലിടിച്ചാണ് അപകടം. റീനയുടെ ഭർത്താവ് ശ്രീധരൻ കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ച് മരിച്ചിരുന്നു.
മൃതദേഹവുമായി ആംബുലൻസിൽ പുറമേരിയിലേക്ക് വരുന്നതിനിടെയാണ് റീനയും മകനും സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട കാർ റോഡ് അരികിലുള്ള ആൽ മരത്തിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പാടെ തകർന്നിരുന്നു. റീനയും മകനുമാണ് കാറിൽ ഉണ്ടായിരുന്നത്. റീനയുടെ മകൻ രജനും (26) പരിക്കേറ്റിരുന്നു.

Comments
Post a Comment