കൂരാച്ചുണ്ടിൽ ക്ഷീര കർഷകർകരെ ആദരിക്കലും ഓണക്കിറ്റ് വിതരണവും





കൂരാച്ചുണ്ട്:    കൂരാച്ചുണ്ട് ക്ഷീരോൽപ്പാദക സഹകരണ സംഘത്തിൻ്റെ നേതൃത്വത്തിൽ ക്ഷീര കർഷകരെയും മകളെയും ആദരിക്കലും ഓണക്കിറ്റ് വിതരണവും നടന്നു. അനുമോദന ചടങ്ങ് പഞ്ചായത്ത് സ്ഥിരസമിതി അദ്ധ്യക്ഷൻ സണ്ണി പുതിയകുന്നേൽ ഉദ്ഘാടനം ചെയ്തു.

 ക്ഷീരകർഷകർക്കുള്ള ഓണക്കിറ്റുകളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി. വിൻസി തോമസ് നിർവഹിച്ചു. ഏപ്രിൽ മുതൽ ജൂലൈ വരെ സംഘത്തിൽ അളന്ന പാലിന് ലിറ്ററിന് ഒരു രൂപ തോതിൽ മുഴുവൻ കർഷകർക്കുമായി Rs: 241698 രൂപ ഓണസമ്മാനമായി നൽകി. കൂടാതെ കാലിത്തീറ്റക്ക് നിലവിൽ നൽകിവരുന്ന 30 രൂപ കിഴിവ് കൂടാതെ 10 രൂപ കൂടി വർദ്ധിപ്പിച്ച് സെപ്റ്റംബർ മുതൽ ഓണ സമ്മാനമായി സംഘത്തിൽ നിന്നും എടുക്കുന്ന ഒരു ചാക്ക് കാലിത്തീറ്റക്ക് Rs.40 രൂപ കിഴിവ് നൽകുവാൻ പൊതുയോഗം തീരുമാനിച്ചു. 

മികച്ച ക്ഷീരകർഷകരായി വിവിധ വിഭാഗങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട കീർത്തി റാണി കരിമ്പനക്കുഴിയിൽ, ഡാൻ്റി ജോസഫ് വട്ടുകുളത്തിൽ, രാജി പുതിയാപറമ്പിൽ, ലൗലി ജോസ് ഐക്കുളമ്പിൽ, ഷോബി സെബാസ്റ്റ്യൻ മലേപ്പറമ്പിൽ, സദാനന്ദൻ മാനാംപുറത്ത്, അലക്സ് റെയ്നോൾഡ് മഠത്തിനാൽ ദീപു എബ്രഹാം കിഴക്കേനാകത്ത്, കഴിഞ്ഞ സാമ്പത്തീക വർഷം 365 ദിവസവും പാൽ അളന്ന കർഷകർ, ഉന്നത വിജയം നേടിയ കർഷക മക്കൾ എന്നിവരെ ആദരിച്ചു. ക്ഷീര സംഘം പ്രസിഡണ്ട് ജോർജ് പൊട്ടുകുളത്തിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ സിമിലി ബിജു, ഡാർളി ഏബ്രഹാം, അരുൺ ജോസ് , എൻ.ജെ ആൻസമ്മ, മിൽമ സീനിയർ സൂപ്പർവൈസർ കെ.പി. ജെസ്ന , സജി ചേലാപറമ്പത്ത് ,ഹമീദ് റാവുത്തർ നടുപറമ്പിൽ, ക്ഷീര സംഘം സെക്രട്ടറി ബെസ്‌ലിൻ മഠത്തിനാൽ, പി.ടി.രാജി പള്ളത്തുകാട്ടിൽ, ദീപു കിഴക്കേനകത്ത് എന്നിവർ പ്രസംഗിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി