കുറ്റ്യാടിയിൽ കടിച്ച തെരുവ് നായയെ വാലിൽ തൂക്കി നിലത്തടിച്ചു കൊന്ന് കുറ്റ്യാടി സ്വദേശി

 


കുറ്റ്യാടി :  തന്നെ കടിച്ച തെരുവ് നായയെ നിലത്തടിച്ചുകൊന്ന് പാൽ വിതരണക്കാരൻ. ഇന് രാവിലെ കുറ്റ്യാടി പുതിയ ബസ് സ്റ്റാൻഡിന് സമീപം വെച്ചാണ് സംഭവം. കുറ്റ്യാടി തോട്ടംഭാഗം സ്വദേശി തുണ്ടിക്കണ്ടിയിൽ ചന്ദ്രനാണ് നായയുടെ കടിയേറ്റത്. പതിവ് പോലെ പാൽ വിതരണത്തിനായി പോകുന്നതിനിടയിലാണ് അപ്രതീക്ഷിതമായി നായയുടെ ആക്രമണമുണ്ടായത്. നായ ആക്രമിച്ച ഉടൻ തന്നെ പ്രകോപിതനായ ചന്ദ്രൻ നായയെ  പിടിച്ച് നിലത്തടിച്ച് കൊല്ലുകയായിരുന്നു.

അഞ്ചു വർഷം മുമ്പ് സമാനമായ ഒരു സാഹചര്യത്തിൽ രാത്രി തന്നെ കടിച്ച നായയെയും ചന്ദ്രൻ ഇതേ രീതിയിൽ കൊലപ്പെടുത്തിയിരുന്നു. അന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പോയാണ് പേവിഷബാധക്കെതിരെയുള്ള കുത്തിവെപ്പ് എടുത്തത്. ഇന്ന് നായയുടെ കടിയേറ്റതിനെ തുടർന്ന് കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

തോട്ടംഭാഗത്താണ് ചന്ദ്രന്റെ വീടെങ്കിലും നിലവിൽ ചെറിയകുമ്പളത്താണ് താമസം. ഇന്ന് പ്രദേശത്ത് മറ്റൊരാൾക്കും നായയുടെ കടിയേറ്റതായും റിപ്പോർട്ടുണ്ട്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി