കൂരാച്ചുണ്ട്; ചാലിടം റോഡിന്റെ തർക്കം പരിഹരിച്ചു - പ്രവൃത്തി ഉടൻ പൂർത്തിയാക്കും
കൂരാച്ചുണ്ട്: ചാലിടം റോഡ് കോൺക്രീറ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിലവിൽ ഗുണഭോക്താക്കളും നാട്ടുകാരും കരാറുകാരും തമ്മിലുണ്ടായിരുന്ന തർക്കം ചർച്ചയിലൂടെ പരിഹരിച്ചു. പ്രവൃത്തി ഉടൻ പൂർത്തിയാക്കുമെന്ന് കരാറുകാരൻ അറിയിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ഓ കെ അമ്മദ്, വൈസ് പ്രസിഡണ്ട് വിൻസി തോമാസ്, മെമ്പർ അരുൺ ജോസ്, കോൺഗ്രസ്സ് നേതാവ് ജോസ് വെളിയത്ത്, ഓ കെ അഷറഫ്, പഞ്ചായത്ത് ഉദ്ദ്യോഗസ്ഥരായ വിപിൻ, സലജ, ഗുണഭോക്താക്കളായ നജ്മൽ പെരുന്തയിൽ, മുനീർ ക്ലിക്ക് ഓൺ, കരാറുകാരായ, ജോജി, കുഞ്ഞാലി കോട്ടാല തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

Comments
Post a Comment