വടകരയിലെ ബാറിൽ കത്തിക്കുത്ത്; ഒരാൾക്ക് പരിക്ക്, കുത്തിപ്പരിക്കേൽപ്പിച്ചയാൾ ഓടിരക്ഷപ്പെട്ടു

  



വടകര : വടകരയിലെ ബാറിൽ കത്തിക്കുത്ത്. ഒരാൾക്ക് പരിക്ക്. താഴെഅങ്ങാടി സ്വദേശി ബദറിനാണ് കുത്തേറ്റത്. വടകര ക്യൂൻസ് ബാറിൽ വച്ചാണ് സംഭവം. ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും കത്തിക്കുത്തിൽ കലാശിക്കുകയുമായിരുന്നു. ആക്രമണത്തിന് ശേഷം കുത്തിപ്പരിക്കേൽപ്പിച്ചയാൾ ഓടി രക്ഷപ്പെടുകയും ചെയ്തു. കുത്തേറ്റ ബദറിനെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടകര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി