പന്തിരിക്കരയില്‍ ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന സംഭവത്തില്‍ ഒരാള്‍ പിടിയിൽ



പന്തിരിക്കര: പന്തിരിക്കരയില്‍ ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ചങ്ങരോത്ത് വെള്ളച്ചാലില്‍ മേമണ്ണില്‍ ജയ്‌സണ്‍(31) ആണ് പെരുവണ്ണാമൂഴി പൊലീസിന്റെ പിടിയിലായത്. ആസ്യ എന്ന സ്ത്രീയുടെ മാലയാണ് ഇവര്‍ പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ 10.15ഓടെയാണ് സംഭവം നടന്നത്. പന്തിരിക്കര ഒറ്റക്കണ്ടം പുല്ലാനിമുക്ക് റോഡില്‍ വെച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘം ആസ്യയുടെ മാല കവരുകയായിരുന്നു.


സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം നടത്തിവരവേ പ്രദേശവാസിയായ യുവാവിനെ കുറിച്ച് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജയ്‌സണെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ കൂടെയുണ്ടായിരുന്ന രണ്ടാമനെ പിടികൂടാനായിട്ടില്ല. അതേസമയം ആസ്യയുടെ കഴുത്തില്‍ നിന്ന് പൊട്ടിച്ചെടുത്ത സ്വര്‍ണമാല പൊലീസിന് ലഭിച്ചിട്ടില്ല. ഇത് പേരാമ്പ്രയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയം വെച്ചതായി സൂചനയുണ്ട്. പെരുവണ്ണാമൂഴി ഇന്‍സ്‌പെക്ടര്‍ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി