മലയോര ഹൈവേ: പെരുവണ്ണാമൂഴി-ചക്കിട്ടപാറ ഭാഗത്ത് ടാറിങ് തുടങ്ങി
ചക്കിട്ടപാറ: മലയോര ഹൈവേ പെരുവണ്ണാമൂഴി-ചെമ്പ്ര റീച്ചിൽ ചക്കിട്ടപാറ ഭാ ഗത്ത് ടാറിങ് തുടങ്ങി. ചക്കി ട്ടപാറ മുതൽ പെരുവണ്ണാമൂ ഴി വരെയുള്ള ഭാഗത്താണ് ആദ്യഘട്ടത്തിൽ ടാറിങ് നട ക്കുന്നത്. 31.46 കോടി രൂപ ചെലവിലാണ് ഈ റീച്ചിൽ പ്ര വൃത്തിനടക്കുന്നത്. കഴിഞ്ഞ വർഷം മാർച്ച് 14-നായിരുന്നു നിർമാണ ഉദ്ഘാടനം. ഊരാ ളുങ്കൽ ലേബർ കോൺട്രാ ക്ട് സൊസൈറ്റിയാണ് കരാ റുകാർ. 15 മാസം കൊണ്ട് പ്ര വൃത്തി പൂർത്തീകരിക്കാനായി രുന്നു നിർദേശം. ഈ സമയ പരിധി ഇതിനകം പിന്നിട്ടുക ഴിഞ്ഞു.
5.55 കിലോമീറ്റർ നീളത്തിൽ 12 മീറ്റർ വീതിയിലാണ് റോഡ് നിർമിക്കുന്നത്. നേരത്തേ പെരുവണ്ണാമൂഴി മുതൽ 28-ാം മൈൽ വരെ 71.939 കോടി രൂ പയ്ക്കാണ് സാമ്പത്തികാനുമതി ലഭിച്ചത്. സ്ഥലമെടുപ്പ് വൈ കിയതോടെ സ്ഥലം ലഭ്യമായ റീച്ചിൽ ആദ്യം ടെൻഡർ നട ത്തി പ്രവൃത്തി നടത്താൻ തീരു മാനിക്കുകയായിരുന്നു.
അഴുക്കുചാൽ, ഇന്റലോ ക്ക് കട്ട പതിക്കൽ, നടപ്പാത എന്നിവയെല്ലാം പ്രവൃത്തിയു ടെ ഭാഗമായിവരും. കലുങ്കു കളും താഴ്ന്ന ഭാഗങ്ങൾ ഉള്ള സ്ഥലങ്ങളിൽ കരിങ്കൽക്കെട്ടു കളും പദ്ധതിയിൽ ഉൾപ്പെടു ത്തിയിട്ടുണ്ട്.
വൈദ്യുതപോസ്റ്റ് മാറ്റാൻ വൈകിയതടക്കമുള്ള പ്രശ്ന ങ്ങൾ പ്രവൃത്തിക്ക് തടസ്സമായി വന്നിട്ടുണ്ട്. ചക്കിട്ടപാറ ടൗണിൽ സ്ഥലമെടുപ്പുമാ യി ബന്ധപ്പെട്ട തർക്കങ്ങ ളും ടൗണിലെ പ്രവൃത്തി വൈ കിച്ചു.
മറ്റുള്ള സ്ഥലങ്ങളിൽ റോഡ് വീതികൂട്ടി അഴു ക്ക്ചാൽ നിർമാണം ഇതിനകം പൂർത്തീകരിച്ചിട്ടുണ്ട്. പെരുവ ണ്ണാമൂഴി താഴത്തുവയൽ ഭാഗ ത്ത് കനാൽ നീർപ്പാലം കടന്നു പോകുന്നഭാഗത്ത് പാതയൊ രുക്കുന്ന പ്രവൃത്തികൾ നടക്കു ന്നതേയുള്ളൂ.

Comments
Post a Comment