ബസ്സ്റ്റാൻ്റ് പരിസരത്ത് ബീവറേജ് നിന്നും മാറ്റണം എന്നാവശ്യം.
പേരാമ്പ്ര : പേരാമ്പ്ര ബസ്സ്റ്റാൻ്റ് പരിസരത്തെ ബീവറേജ് ഔട്ട്ലെറ്റ് ബസ്റ്റാൻ്റിലെത്തുന്ന വിദ്യാർത്ഥികൾ അടക്കമുള്ള യാത്രക്കാർക്കും പൊതുജനങ്ങൾക്കും ശല്യമായി മാറിയിരിക്കുകയാണ്. മദ്യം വാങ്ങി ബസ്റ്റാൻ്റിനുസമീപങ്ങളിൽ നിന്നും തന്നെ പരസ്യമായി മദ്യപിക്കുന്ന സ്ഥിതിവിശേഷമാണുള്ളത്. ബസ്സ്റ്റാൻ്റിൽ നിന്നും പ്രസിഡൻസി കോളജ് റോഡിലേക്കുള്ള റോഡിലൂടെ സ്ത്രീകൾക്കും കുട്ടികൾക്കും യാത്ര ചെയ്യാൻ തന്നെ ബുദ്ധിമുട്ടാണ്. ബീവറേജും കള്ള് ഷാപ്പും സ്ഥിതി ചെയ്യുന്ന ഈ റോഡും ബസ്സ്റ്റാൻ്റ് പരിസരവും ഇപ്പോൾ സാമൂഹ്യ വിരുദ്ധരുടെയും ലഹരി മാഫിയയുടെയും താവളമായി മാറിയിരിക്കുകയാണ്. പലപ്പോഴും ഇവിടെ ഇവർ തമ്മിലുള്ള സംഘർഷങ്ങളും പതിവാണ്. ഇങ്ങനെ പല വിധത്തിൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടാവുന്ന ബീവറേജ് പേരാമ്പ്ര ബസ്റ്റാൻ്റ് പരിസരത്ത് നിന്നും മാറ്റണമെന്ന് ബസ് യാത്രക്കാർ ആവശ്യപ്പെട്ടു.

Comments
Post a Comment