കക്കയത്ത് മുന്നറിയിപ്പ് ലംഘിച്ച് പുഴയിലിറങ്ങുന്ന സഞ്ചാരികൾ അപകടം ക്ഷണിച്ചു വരുത്തുന്നു.

 


കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്ത് പരിധിയിലെ കക്കയം, കരിയാത്തുംപാറ മേഖലകളിലെ പെരുവണ്ണാമൂഴി ഡാം റിസർവോയറിന്റെ ഭാഗമായുള്ള പുഴയിൽ സന്ദർശകർ കുളിക്കുവാൻ അനുവദിച്ച ഇടങ്ങളിലല്ലാതെ ഇറങ്ങി കുളിക്കുന്നത് പലപ്പോഴും അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നുണ്ട്. സഞ്ചാരികൾ പുഴയിൽ മുങ്ങി മരിക്കുന്നത് പതിവായതിനെ തുടർന്ന് മേഖലയിൽ സന്ദർശകർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് സർവകക്ഷി യോഗത്തിൽ തീരുമാനിച്ചിരുന്നത്. അപകട സാധ്യതകൾ ഏറെയുള്ള പുഴയിൽ പ്രവേശനം നിരോധിച്ചിട്ടുണ്ടെങ്കിലും സന്ദർശകർ ഇവയൊന്നും വകവയ്ക്കാതെ വെള്ളത്തിൽ ഇറങ്ങുകയും അപകടത്തിൽ പെടുകയും ചെയ്യുന്നത് പതിവാണ്.


റിസർവോയർ മേഖലകളിൽ പ്രവേശിക്കുന്നത് നിരോധിച്ചു കൊണ്ടുള്ള ബോർഡുകൾ കുടുതൽ സ്ഥലങ്ങളിൽ സ്ഥാപിക്കാനാണ് യോഗത്തിൽ തീരുമാനിസിച്ചിരുന്നു. ഇതിനായി ഒൻപതംഗ കമ്മിറ്റിയും രൂപീകരിച്ചിരുന്നു. ഈ വിഷയം സംബന്ധിച്ച് ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിൽ പ്രത്യേക അജണ്ട വച്ച് തീരുമാനമെടുക്കുന്നതിനും എംഎൽഎയുമായി ചർച്ച ചെയ്ത് കൂടുതൽ ഗൈഡുമാരെ നിയമിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചിരുന്നു. ഇതിന്റെയെല്ലാം പ്രവർത്തനങ്ങൾ പുരോഗമിച്ചു വരുന്നതേയുള്ളൂ.


കഴിഞ്ഞ അവധി ദിവസ ങ്ങളിൽ ഈ മേഖലകളിൽ സ ന്ദർശകരുടെ എണ്ണം വർധിച്ചിരുന്നു. സന്ദർശകരിൽ പലരും പുഴയിൽ ഇപ്പോഴും ഇറങ്ങി കുളിക്കുന്നത് അപകട സാധ്യത വർധിപ്പിക്കുന്നുണ്ട്. നിലവിൽ കാരിയാത്തുംപാറ പുഴക്കടവിൽ രണ്ട ലൈഫ് ഗാർഡുമാരുടെ സേവനമാണ് ലഭ്യമാകുന്നത്. കൂടുതൽ സൗകര്യങ്ങൾ ലഭ്യമാകുന്നത് വരെ സന്ദർശകർ ശ്രദ്ധിക്കണമെന്ന് പഞ്ചായത്ത് അധികൃതർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി