വയനാട്ടിലേക്കുള്ള എളുപ്പവഴി എന്നിട്ടും പൂഴിത്തോട് - പടിഞ്ഞാറത്തറ റോഡ് അവഗണന

  



ചക്കിട്ടപാറ:   വയനാട്ടിലേക്ക് ചുരം ഇല്ലാ തെയുള്ള ബദൽപ്പാതയായ പൂഴിത്തോട്-പടിഞ്ഞാറത്തറ റോഡിന്റെ നിർമാണസാധ്യത പരിശോധനയ്ക്ക് സംസ്ഥാന സർക്കാരിന്റെ ഭരണാനുമതി ലഭിച്ചിട്ട് ഏറെയായെങ്കിലും നടപടികൾ ഇഴഞ്ഞുനീങ്ങുക യാണ്. റോഡ് നിർമാണത്തി ന്റെ സാധ്യത കണ്ടെത്തുന്ന തിനുള്ള പരിശോധനാ നടപ ടികൾക്ക് 1.50 കോടി രൂപയ്ക്കാ ണ് ഭരണാനുമതി നൽകിയത്. വയനാട്ടിലേക്ക് കുരുക്കിൽപ്പെ ടാതെയും ചുരമില്ലാതെയും എളുപ്പത്തിലെത്തുകയെന്ന കാൽനൂറ്റാണ്ടായുള്ള വയനാ ടൻ ജനതയുടെ സ്വപ്നമാണിത്. കോഴിക്കോട്, വയനാട് ജില്ലക ളിലായി 28.83 കിലോമീറ്റർ ദൂര മുള്ള പാതയാണ് കോഴിക്കോട്-പടിഞ്ഞാറത്തറ ചുരമില്ലാ ബദൽപ്പാത. ഇതിൽ 10.61 കിലോമീറ്റർ കോഴിക്കോ ട് ജില്ലയിലും 18.22 കിലോമീറ്റർവയനാട് ജില്ലയിലുമാണ്.

വനമേഖലയിലൂടെയുള്ളതാ യതിനാൽ മൂന്നുപതിറ്റാണ്ടായി സാങ്കേതികക്കുരുക്കുകളിൽ പ്പെട്ട് മുടങ്ങിക്കിടക്കുകയാണ് ഈ റോഡിന്റെ നിർമാണം. ചു രമില്ലാതെയുള്ള ഈ ബദൽ പ്പാത യാഥാർഥ്യമായാൽ മല യോരത്തിന്റെ വികസനക്കുതി പ്പിലെ നാഴികക്കല്ലായി മാറും. ദൂരം കുറഞ്ഞതും വനഭൂമി ഏറ്റവും കുറവ് ഏറ്റെടുത്താൽ മതി എന്നതുമാണ് ഈ പാത യുടെ സവിശേഷത. പാതയു ടെ ആകെയുള്ള 28.83 കിലോ മീറ്ററിൽ 12.940 കിലോമീറ്റർ നി ക്ഷിപ്ത വനഭൂമിയാണ്.


നേരത്തേ ബദൽറോഡി ന്റെ പ്രവൃത്തി ഉദ്ഘാടനം നട ന്നുവെങ്കിലും പൂഴിത്തോട് ഭാ ഗത്തും പടിഞ്ഞാറത്തറ ഭാ ഗത്തും വനാതിർത്തിവരെ റോഡ് നിർമാണം പൂർത്തി യാക്കിയതോടെ നിർമാണം വീണ്ടും നിലച്ചു. നഷ്ടമാകുന്ന വനഭൂമിക്ക് പകരമായി വയ നാട് ജില്ലയിൽ 20.770 ഹെക്ടർ ഭൂമിയും കോഴിക്കോട് ജില്ല യിൽ 5.56 ഹെക്ടറും റവന്യൂവ കുപ്പ് ഏറ്റെടുത്ത് വിട്ടുനൽകി യിരുന്നു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി