ഭർത്താവിനെ കാണാതായിട്ട് എട്ടുവർഷം; മറ്റൊരു സ്ത്രീക്കൊപ്പം ഇൻസ്റ്റാ റീലിൽ: യുവാവിനെ തിരിച്ചറിഞ്ഞ് ഭാര്യ

 


  എട്ട് വർഷമായി കാണാതായ ഭർത്താവിനെ ഇൻസ്റ്റഗ്രാം റീലിലൂടെ തിരിച്ചറിഞ്ഞ് ഭാര്യ. യുപിയിലെ ഹർദോയ് ജില്ലയിലാണ് സംഭവം. 2018ലാണ് ബബ്ലു എന്ന ജിതേന്ദ്രയെ കാണാതായത്. തുടർന്ന് ഭാര്യ ഷീലുവാണ് ഭർത്താവിനെ കാണാനില്ലെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയത്.


ഗർഭിണിയായ ഷീലുവിനെ ഉപേക്ഷിച്ച് ജിതേന്ദ്ര പഞ്ചാബിലെ ലുധിയാനയിലെത്തുകയും അവിടെ വച്ച് മറ്റൊരു സ്ത്രീയെ വിവാഹം ചെയ ജീവിക്കുകയും ആയിരുന്നെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.


കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാം റീലിലൂടെയാണ് കാണാതായ ഭർത്താവ് ജിതേന്ദ്രയെ മറ്റൊരു സ്ത്രീക്കൊപ്പം ഷീലു കണ്ടത്. തുടർന്ന് യുവതി കോട്വാലി സാൻഡിലെ പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ജിതേന്ദ്രയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. 2017ലാണ് ജിതേന്ദ്ര ഷീലുവിനെ വിവാഹം ചെയ്യുന്നത്.


പിന്നീട് സ്ത്രീധനം ആവശ്യപ്പെട്ട് പലതരത്തിൽ ഷീലുവിനെ ഉപദ്രവിച്ചിരുന്നു. സ്ത്രീധന കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടയിൽലാണ് ജിതേന്ദ്രയെ കാണാതായത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി