എഴുപതുകഴിഞ്ഞ സഹപാഠികൾ തൊണ്ണൂറിലെത്തിയ അധ്യാപകർ; പയ്യോളി സ്കൂളിൽ അപൂർവസംഗമം




പയ്യോളി:    1957-ൽ സ്ഥാപി തമായ പയ്യോളി ഗവ. ഹൈ സ്കൂൾ ഈ ഓണക്കാലത്ത് അപൂർവമായൊരു സംഗമ ത്തിന് വേദിയായി. 1967-68 എസ്എസ്എൽസി ബാച്ചിലെ വിദ്യാർഥികളുടെയും അധ്യാപ കരുടെയും ഒത്തുചേരലായിരുന്നു ഇത്.


'ഒന്നൂടെ ഒത്തൂടാം' എന്ന പരിപാടിയിൽ എത്തിയതെ ല്ലാം 70 വയസ്സുപിന്നിട്ട സഹ പാഠികൾ. അവരെ പഠിപ്പിച്ച അധ്യാപകരുടെ വയസ്സ് 90-ൽ എത്തിനിൽക്കുന്നു. 58 വർഷ ത്തെ ജീവിതവഴികൾ വിവരി ക്കുമ്പോൾ അന്നത്തെ 15 വയ സ്സിന്റെ ചുറുചുറുക്കായിരുന്നു പലർക്കും.


അന്നത്തെ പയ്യോളി സ്കൂൾ കെട്ടിടമില്ലെങ്കിലും പഴയ ക്ലാ സ്‌മുറികളും ബെഞ്ചുകളിലെ ഇരിപ്പിടംവരെ ഓർത്തെടുത്ത വരുണ്ട്. എന്നാൽ, ചിലർക്ക് അടുത്തിരുന്നവരെപ്പോലും തി രിച്ചറിയാൻ കഴിഞ്ഞില്ല. അങ്ങ നെയായിരുന്നു രൂപമാറ്റം. ഔപചാരികതകൾ ഒഴിവാക്കി ഉദ്ഘാടകനും അധ്യക്ഷനുമൊ ന്നുമില്ലാതെ സംസാരിച്ചവരെ ല്ലാം കഥകളുടെ കെട്ടഴിച്ചു. 160 പേരെ സംഘാടകർ ബന്ധപ്പെട്ടെങ്കിലും യഥേഷ്ടം വരാൻ കഴിയാത്തവരായിരു ന്നു പലരും. 72 പേർ പങ്കെ ടുത്തു. അന്നത്തെ അധ്യാപ കരായ സി. ലീലാവതി, പാല ക്കാട് ഇട്ടിഐപ്പ്, കോഴിക്കോ ട് എം.ടി. ഭാസ്കരൻ എന്നിവരു മെത്തി. യാത്രചെയ്യാൻ വിഷമ മുള്ള അധ്യാപകരായ മടപ്പള്ളി രാഘവൻനമ്പ്യാർ, വടകര പി. ബാലൻ, കെ. പാർവതി, എൻ. ദാക്ഷായണി എന്നിവരെ ശി ഷ്യർ പിന്നീട് വീട്ടിൽപ്പോയി ആദരിച്ചു.  


ഇവരിൽ ലീലാവതിയും പാർവതിയും ക്ലാസ് ടീച്ചർ സ്ഥാനത്തുനിന്ന് പയ്യോളി ബ്ലൂ ളിൽ പ്രധാനാധ്യാപകരുമായി. ഒത്തുകൂടിയ പഴയവിദ്യാർഥി കളിൽ ഈ വിദ്യാലയത്തിൽ ത്തന്നെ അധ്യാപകരും പ്ര ധാനാധ്യാപകരായവരുമുണ്ട്. ഒട്ടേറെപ്പേർ ഗസറ്റഡ് ഉദ്യോ ഗസ്ഥരായി വിരമിച്ചവരാണ്. ഇന്ന് ജീവിച്ചിരിപ്പില്ലാത്തവർ ക്ക് മൗനപ്രാർഥന നൽകിയാ ണ് യോഗം തുടങ്ങിയത്. സം ഗമത്തിൽ പങ്കെടുക്കാൻ ഗൾ ഫിൽനിന്നെത്തിയവരുമുണ്ട്.


സ്കൂളിന്റെ വികസനപ്രവർത്ത നങ്ങളിൽ വലിയപങ്കുവഹി ക്കുന്നതായ ഖ്യാതിയും ഈ ബാച്ചിനുണ്ട്. കലാപരിപാടി കളും സദ്യയുമൊക്കെയായി ഒരു പകൽമുഴുവൻ ഓർമ്മ കൾപങ്കിട്ടാണ് പിരിഞ്ഞത്. പൂർവവിദ്യാർഥികളായ രാജൻ ചേലക്കൽ, ടി.കെ. രുഗ്മാംഗ ദൻ, എം. മുഹമ്മദ് അബ്ദുള്ള, എൻ. പ്രഭാകരൻ, കെ. ജയ രാജ്, എം. ശശിധരൻ, എൻ. കെ. പ്രേമ എന്നിവരുള്ള സ്വാ ഗതസംഘമാണ് പരിപാടി നി യന്ത്രിച്ചത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി