പേരാമ്പ്രയിൽ ഭിന്നശേഷിക്കാരൻ ക്രൂരമർദ്ദനത്തിന് ഇര; പ്രദീപന് ഗുരുതര പരിക്ക്
പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തിലെ വാരിയർക്കണ്ടി പട്ടാണിപാറ സ്വദേശി പ്രദീപൻ (48) ഗുരുതരമായി പരിക്കേറ്റു. വീട്ടിൽ കയറി ഗോപിനാഥകുറുപ്പ് നടത്തിയ ക്രൂരമായ മർദ്ദനത്തിലാണ് ഭിന്നശേഷിക്കാരനായ പ്രദീപന് പരിക്കേറ്റതെന്ന് പരാതിയിൽ പറയുന്നു.
തലയ്ക്കും വലത് കൈക്കും പരിക്കേറ്റ പ്രദീപനെ കല്ലോട് താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്കു ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആക്രമണത്തിനിടെ വീട്ടിലെ കോഴിക്കൂടും മുകളിലിട്ടിരുന്ന പ്ലാസ്റ്റിക് ഷീറ്റ് ഉൾപ്പെടെയുള്ള സാധനങ്ങളും പ്രതി നശിപ്പിച്ചതായും പരാതിയിൽ വ്യക്തമാക്കുന്നു.
ലോട്ടറി വിൽപ്പനയിലൂടെ ഉപജീവനം നടത്തുന്ന പ്രദീപനെയാണ് ആക്രമണം ലക്ഷ്യമിട്ടത്. ഭിന്നശേഷിക്കാരനെതിരെ നടന്ന ക്രൂരമായ മർദ്ദനം നാട്ടിൽ വലിയ ആശങ്ക സൃഷ്ടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്.

Comments
Post a Comment