ചക്കിട്ടപാറയിലെ മലയോര ഹൈവേ നിർമാണത്തിലെ അപാകത കേസ്: ഒക്ടോബർ എട്ടിലേക്ക് മാറ്റി

 


ചക്കിട്ടപാറ: ചെമ്പ്ര മുതൽ പെരുവണ്ണാമുഴി വരെയുള്ള മലയോര ഹൈവേ നിർമാണത്തിനു വേ ണ്ടി റോഡിൻ്റെ വീതി നിർണയി ച്ചത് ശരിയായ രീതിയിലല്ലെന്ന് കാണിച്ച് ചില കെട്ടിട ഉടമകളും വ്യാപാരി വ്യവസായി ഏകോപ ന സമിതി ചക്കിട്ടപാറ യൂണിറ്റ് പ്രസിഡന്റും, ബിജെപിയും ഹൈക്കോടതിയിൽ നൽകിയ കേസ് പരിഗണിക്കാനായി ഒ ക്ടോബർ എട്ടിലേക്ക് മാറ്റി.

റോഡ് വികസനത്തിനു് 1971 ൽ ഭൂവുടമകളിൽ നിന്നും സ്ഥലം സർക്കാർ വില കൊടുത്ത് വാ ങ്ങിയിരുന്നു. 1975 ലെ സർവേ സ്കെച്ച് പ്രകാരം ചെമ്പ്ര മുതൽ പെരുവണ്ണാമൂഴി വരെയുള്ള റോ ഡിന് 12 മീറ്റർ മുതൽ 16 മീറ്റർ വ രെ വീതിയുണ്ട്.

എന്നാൽ നിലവിലെ റോഡ് കഴിച്ച് ബാക്കിയുള്ളതെല്ലാം പ ലരും കയ്യേറുകയും ബിൽഡിം ഗ് പണിയുകയും സ്വന്തമാക്കുക യും ചെയ്തു. മലയോര ഹൈ വേ പ്രവർത്തനങ്ങൾക്കായി നി ലവിലെ റോഡിന്റെ നടുവിൽ നി ന്നും ഇരു സൈഡിലേക്കും ആ റ് മീറ്റർ വീതം വീതി കണക്കാ ക്കി പണി തുടങ്ങാൻ മലയോര ഹൈവെ അഥോറിറ്റിക്ക് ആരാ ണ് അധികാരം നൽകിയത് എ ന്നാണ് ഹർജിക്കാരുടെ പ്രധാന ചോദ്യം. 1975 ലെ റോഡ് സ്കെ ച്ചും പ്ലാനും നില നിൽക്കെ കയ്യേ റ്റക്കാരെ സംരക്ഷിച്ചു കൊണ്ടു ള്ള നിർമാണങ്ങൾ ആർക്കു വേ ണ്ടിയാണെന്നും ഇവർ ചോദി ക്കുന്നു. താലൂക്ക് സർവേയറുടെ നേതൃത്വത്തിൽ കൃത്യമായ അ ളവ് നടക്കുകയാണെങ്കിൽ നില വിൽ ധൃതിപ്പെട്ട് നടത്തിയ റോ ഡ് നിർമാണത്തിലെ പല ഭാഗ ങ്ങളും പൊളിച്ച് മാറ്റേണ്ടി വരു ന്ന സ്ഥിതിയാണ്.


തലയാട് - 27 മൈൽ റോഡി ൽ വർഷങ്ങൾക്ക് മുമ്പ് അക്വയ ർ ചെയ്‌ത പോലെ തന്നെയാണ് ചെമ്പ്ര- പെരുവണ്ണാമുഴി റോഡ് വികസനത്തിന് സ്ഥലങ്ങൾ സ ർക്കാർ വില നൽകി ഏറ്റെടുത്ത ത്. ഇപ്പോൾ ഇവിടെ നടക്കുന്ന മലയോര ഹൈവേ നിർമാണം നിയമ ലംഘനത്തിലൂടെയാ ണെന്നു രേഖകളുടെ അടിസ്ഥാ നത്തിൽ കേസ് നൽകിയവർ വാ ദിക്കുന്നു. കോടതിയെ സമീപി ച്ചവരുടെ ഭൂമിയിൽ മലയോര ഹൈവെ പ്രവൃത്തികൾ പാടില്ലാ യെന്ന ഹൈക്കോടതിയുടെ താ ത്കാലിക ഉത്തരവാണ് ഒക്ടോ ബർ എട്ട് വരെ വീണ്ടും നീട്ടിയി രിക്കുന്നത്. അഡ്വ. സുമിൻ എ സ്. നെടുങ്ങാടനാണ് കേസിൽ ഹൈ കോടതിയിൽ ഹാജരായത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി