നാദാപുരത്ത് റോഡരികിൽ നിന്ന് കണ്ടെത്തിയ രണ്ടരവയസ്സുകാരന് രക്ഷകരായി പോലീസ്

 




നാദാപുരം : റോഡരികിലെ അപകടവ ളവിൽ നിൽക്കുകയായിരുന്ന രണ്ടരവയ സ്സുകാരനെ പോലീസിന്റെ അവസരോചി തമായ ഇടപെടലിനെത്തുടർന്ന് മാതാവി നെ ഏൽപ്പിച്ചു. നാദാപുരം പുറമേരി റൂ ട്ടിലെ കക്കംവള്ളി എസ് വളവിൽ നിന്നാ ണ് രണ്ടരവയസ്സുകാരനെ പട്രോളിങ് നട ത്തുകയായിരുന്ന പോലീസ് സംഘം രക്ഷ പ്പെടുത്തിയത്.


കഴിഞ്ഞദിവസം പന്ത്രണ്ടരയോടെയാ ണ് സംഭവം. നാദാപുരം കൺട്രോൾ റൂം എസ്.ഐ രാജൻ പേരാമ്പ്രയുടെ നേത്യ ത്വത്തിലുള്ള സംഘം പട്രോളിങ് നടത്തു ന്നതിനിടെയാണ് അപകടവളവിൽ രണ്ടര വയസ്സ് തോന്നിക്കുന്ന കുട്ടിയ തനിച്ച് കാണുന്നത്. പോലീസ് സംഘം ജീപ്പ് നിർത്തി കുറച്ചുസമയം കുട്ടിയെ നിരീക്ഷിച്ചു. കുട്ടി അലക്ഷ്യഭാവത്തിൽ ഫുട്‌പാത്തിൽ നിന്നും റോഡിലേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതിനി ടെ പോലീസ് സംഘം വാഹനത്തിൽനിന്ന് ഇറങ്ങി കുട്ടിയുടെ അടുത്തെത്തി. ആദ്യം കുട്ടി കുതറിമാറാൻ ശ്രമിച്ചെങ്കിലും സിവിൽ പോലീസ് ഓഫീസറായ പാറക്കടവ് സ്വദേ ശി സജിത്ത് മുല്ലേരി കുട്ടിയെ എടുത്തു.


കുറച്ചുസമയം പോലീസ് സംഘം കു ട്ടിയുടെ ബന്ധുക്കൾ ആരെങ്കിലും പരി സരത്തുണ്ടോയെന്ന് നിരീക്ഷിച്ചെങ്കിലും ആരെയും കണ്ടില്ല. പെട്ടെന്ന് 50 മീറ്റർ അക ലെനിന്ന് ഒരു വീട്ടമ്മ ഓടിക്കിതച്ചുവരുന്നത് പോലീസ് ഡ്രൈവറായ ഷിബിൻ കുറ്റ്യാടിയുടെ ശ്രദ്ധയിൽപ്പെടുന്നത്. വിട്ടമ്മ ആകെ വെപ്രാളപ്പെട്ടനിലയിലായിരുന്നു.


വീടിനുപുറത്ത് പാത്രമെടുക്കാൻപോയ സമയത്താണ് കുട്ടിയെ കാണാതായതെ ന്നും വീടിൻ്റെ പറമ്പും കടന്നാണ് കുട്ടി റോഡിലെത്തിയതെന്നും വീട്ടമ്മ പോലി സിനോട് പറഞ്ഞു. അപകടമൊന്നും പറ്റാ തെ മകനെ ലഭിച്ചതിന്റെ സന്തോഷത്തിലാ യിരുന്നു അമ്മ.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി