ബാലുശ്ശേരിയിൽ രക്തം പുരണ്ട സ്ത്രീയുടെ വസ്ത്രങ്ങളുമായി ബിഹാർ സ്വദേശി പിടിയിൽ

 





ബാലുശ്ശേരി:  കിനാലൂരിൽ സ്ത്രീയുടെ രക്തം പുരണ്ട വസ്ത്രങ്ങളുമായി ബിഹാർ സ്വദേശി. ശരീരത്തിൽ പരിക്കേറ്റ നിലയിൽ കയ്യിൽ സ്ത്രീയുടെ രക്തം പുരണ്ട വസ്ത്രങ്ങളുമായാണ് ബിഹാർ സ്വദേശിയായ യുവാവിനെ നാട്ടുകാർ പിടികൂടിയത്. ഇന്ന് രാവിലെയാണ് സംഭവം.കിനാലൂർ പാറതലക്കൽ ബാബുരാജിന്റെ വീടിന് പിന്നിലെ മുറ്റത്ത് കിടക്കുന്ന നിലയിലായിരുന്നു ഇയാളെ കണ്ടെത്തിയത്. രാവിലെ വീട്ടുകാർ ഉണർന്ന് വാതിൽ തുറന്ന് പുറത്തിറങ്ങിയ സമയത്താണ് ഇയാളെ കാണുന്നത്.



കയ്യിൽ സ്ത്രീകളുടെ അടിവസ്ത്രങ്ങളുമുണ്ടായിരുന്നു. കൂടാതെ തലയിൽ നിന്ന് രക്തമൊലിക്കുന്നുണ്ടായിരുന്നു. വീട്ടുകാർ നാട്ടുകാരെ അറിയിക്കുകയും പിന്നാലെ നാട്ടുകാർ ചേർന്ന് പോലീസിൽ വിവരം നൽകുകയുമായിരുന്നു. പൊലീസെത്തി യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി. അതേ സമയം പ്രദേശത്ത് ആർക്കെങ്കിലും പരിക്കേറ്റതായിട്ടോ കാണാതായിട്ടോ ഉള്ള വിവരങ്ങളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. ഇയാൾ കിനാലൂർ ചെരുപ്പ് കമ്പനിയിൽ ജോലിക്കാരനാണെന്നാണ് വിവരം.

നടന്നു പോകുന്ന വഴിക്ക് എവിടെയെങ്കിലും വീണ് പരിക്കേറ്റ് മുറിവേറ്റതായിരിക്കുമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. വസ്ത്രങ്ങളെടുത്ത് മുറിവ് തുടച്ചതാകാമെന്ന അനുമാനവും പൊലീസിനുണ്ട്. ഇയാൾ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. മുറിവ് ഗുരുതരമാണെന്നും സംഭവത്തിൽ അന്വേഷണം തുടങ്ങിയതായും ബാലുശ്ശേരി പൊലീസ് അറിയിച്ചു.









Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി