വടകര ബാറിലെ കത്തിക്കുത്ത് കേസ്; പ്രതി പിടിയില്
വടകര: വടകര പഴയ ബസ്സ് സ്റ്റാൻഡിന് സമീപത്തെ ബാറിലെ കത്തിക്കുത്ത് കേസിലെ പ്രതി പിടിയില്. ഓര്ക്കാട്ടേരി സ്വദേശി ഫിറോസാണ് പിടിയിലായത്. അക്രമത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ എടച്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് പിടികൂടിയത്.
ഇന്നലെയാണ് ബാറില് വാക്ക് തർക്കത്തെ തുടർന്ന് കത്തിക്കുത്ത് ഉണ്ടായത്. വടകര താഴെ അങ്ങാടി സ്വദേശി ബദറി(34)നാണ് കുത്തേറ്റത്. വടകര എസ് ഐ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Comments
Post a Comment