കല്ലാനോട് ; മണിച്ചേരി ഉന്നതിക്കാർ കുടിവെള്ളത്തിനായി മലയിറങ്ങുന്നു

 

കല്ലാനോട് : സമുദ്രനിരപ്പിൽനിന്ന് 1500 അടിയിലേറെ ഉയരത്തിലാണ് മണിച്ചേരി മല. ഈ മലയിലെ ആദിവാസി ഉന്നതിയിൽ കഴി യുന്നത് മൂന്ന് വീടുകളിലായി 25-ലേറെപ്പേർ. ഈ മഴക്കാല ത്തും കോളനി നിവാസികൾക്ക് കുടിവെള്ളം കിട്ടാക്കനിയാണ്. ഉന്നതിനിവാസികൾ കുടിവെള്ള ത്തിനായി ഏറെ ദൂരം സഞ്ചരി ക്കേണ്ട അവസ്ഥയാണുള്ളത്.

 ആദിവാസികളുടെ ഉന്നമന ത്തിനുവേണ്ടി ഒട്ടേറെ പദ്ധതി കൾ ഉണ്ടെങ്കിലും ഈ ഉന്നതി യിലെ കുടുംബങ്ങൾ യാതനഅനുഭവിക്കുകയാണ്. ഉന്നതി യിലേക്ക് ശരിയായ വഴിപോ ലുമില്ല. വിദ്യാർഥികളും പ്രായ മായവരും പ്രയാസപ്പെട്ടാണ് ഗതാഗതയോഗ്യമായ റോഡിൽ എത്തുന്നത്. റേഷൻ സാധന ങ്ങൾ വാങ്ങുന്നതിനുവേണ്ടി കി ലോമീറ്റർ അകലെയുള്ള തലയാട് അങ്ങാടിയിൽ എത്തേണ്ടതുണ്ട്. ഇവിടെ എത്തിപ്പെടാൻ ഉന്നതിയിലെ കുടുംബാംഗങ്ങൾ പ്രയാസപ്പെടുകയാണ്. വൈദ്യുതി ലഭിച്ചിരുന്നെങ്കിലും ഏറെ ക്കാലമായി മൂന്നുവീടുകളിലും വൈദ്യുതിയില്ലാത്ത സ്ഥിതിയാ ണുള്ളത്.

ബിൽ അടയ്ക്കാത്തതിനാൽ വൈദ്യുതിബന്ധം വിച്ഛേദിച്ചിരി ക്കുകയാണ്. മണ്ണെണ്ണ വിളക്കി ന്റെ വെളിച്ചത്തിൽ ഇരുന്നാണ് ഈ ഉന്നതിയിലെ വിദ്യാർ ഥികൾ പഠിക്കുന്നത്. ഉന്നതിയി ലേക്ക് വഴിയും, കുടിവെള്ള സംവിധാനവും ഉടൻ യാഥാർത്ഥ്യ മാക്കണമെന്നാണ് കോളനി നി വാസികളുടെ ആവശ്യം. ഉന്നതിയിൽ കുഴൽക്കിണർ നിർമി ക്കാൻ അധികൃതർ നടപടി സ്വീകരിച്ചെങ്കിലും എങ്ങും എത്തിയിട്ടില്ല.

മണിച്ചേരി മലമുകളിലെ ഒട്ടേറെ ആദിവാസികുടുംബങ്ങളെ മുതുകാട്ടിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നെങ്കിലും അവിടെ തൊഴിൽ ഇല്ലാത്തതിനാൽ പല കുടുംബങ്ങളും വീണ്ടും മണിച്ചേരിയിലേക്കുതന്നെ വരുകയാണ് ഉണ്ടായത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി