കൂരാച്ചുണ്ടിൽ തെരുവുനായ കടയിൽ കയറി ഉടമയെ കടിച്ചു
കൂരാച്ചുണ്ട് : ബസ് സ്റ്റാൻഡ് പരിസരത്തെ കടയിൽ കയറി തെരുവുനായയുടെ ആക്രമണം, വ്യാപാരിക്ക് പരുക്കേറ്റു. ബസ് സ്റ്റാൻഡിനു മുൻപിലെ ട്രിനിറ്റി ഫുട്‌വെയർ ഉടമയായ എരിത്തിക്കൽ മേൽമുറിയിൽ സജിയെ ആണ് കടയുടെ അകത്തു കയറി നായ കടിച്ചത്. കാലിന് ആഴത്തിലുള്ള 5 മുറിവുകൾ സംഭവിച്ചു. കൂരാച്ചുണ്ട് ആരോഗ്യ കേന്ദ്രത്തിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം, മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
🖊️ ജോബി മാത്യു

Comments
Post a Comment