മരണവീട്ടിലെത്തി അതിക്രമം, അടിപിടി, കവർച്ച; വനിത ഗുണ്ടകളെ കാപ്പ ചുമത്തി നാട് കടത്തി




 തൃശൂർ: രണ്ട് വനിതാ ഗുണ്ടകളെ നാടുകടത്തി. വലപ്പാട് കരയാമുട്ടം സ്വദേശി ചിക്കവയലിൽ വീട്ടിൽ സ്വാതി (28), വലപ്പാട് സ്വദേശി ഈയാനി വീട്ടിൽ ഹിമ (25) എന്നിവരെയാണ് കാപ്പ പ്രകാരം ഒരു വർഷത്തേക്ക് നാടു കടത്തിയത്. ഹിമ, സ്വാതി എന്നിവരെ മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടാതിരിക്കുന്നതിനായി 2025 ജൂൺ 16 മുതൽ കാപ്പ നിയമ പ്രകാരം ആറ് മാസക്കാലത്തേക്ക് കൊടുങ്ങല്ലൂർ ഡിവൈഎസ്പി ഓഫീസിൽ ഒപ്പിടുന്നതിനായി ഉത്തരവിട്ടിരുന്നു.


ഈ ഉത്തരവ് ലംഘിച്ച് മരണ വീട്ടിൽ കയറി ആക്രമണം നടത്തിയ കേസിൽ ഉൾപ്പെട്ടതിനെ തുടർന്നാണ് ഇരുവരേയും നാടു കടത്തുന്നത്. ഹിമ, സ്വാതി എന്നിറ വലപ്പാട് പൊലീസ് സ്റ്റേഷനിൽ ഒരു കവർച്ചക്കേസിലും, വീടുകയറി ആക്രമണം നടത്തിയ രണ്ട് കേസിലും, ഒരു അടിപിടിക്കേസിലും അടക്കം നാല് ക്രിമിനൽ കേസുകളിലെ പ്രതികളാണ്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി