പൊന്നുണ്ടമലയിൽ പൊതുശ്‌മശാന നിർമാണം വൈകുന്നു; മൃതദേഹം സംസ്കരിക്കാൻ ഇടമില്ലാതെ ഒട്ടേറെ കുടുംബങ്ങൾ

 



കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായ ത്തിലെ പതിനൊന്നാം വാർഡ് വട്ടച്ചിറ പൊന്നുണ്ടമലയിൽ നി ർമിക്കുമെന്ന് പ്രഖ്യാപിച്ച പൊ തുശ്മശാനം യാഥാർഥ്യമാക്കാ ൻ നടപടി സ്വീകരിക്കാത്തത് നി രവധി കുടുംബങ്ങൾക്ക് കടുത്ത ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. കഴി ഞ്ഞ ദിവസം അഞ്ചാം വാർഡ് കല്ലാനോട് ഇരുപത്തെട്ടാംമൈൽ മേഖലയിൽ മരണപ്പെട്ടയാളുടെ മൃതദേഹം സംസ്കരിക്കാൻ സ്ഥലമില്ലാതെ വീട്ടുകാർ വല ഞ്ഞു. ഒടുവിൽ വീട്ടുമുറ്റത്ത് മൃ തദേഹം സംസ്ക്കരിക്കേണ്ട ദുര വസ്ഥയുണ്ടായി കുടുംബത്തിന്.


കൂരാച്ചുണ്ട് പഞ്ചായത്തിലെ വിവിധ വാർഡുകളിലായി താമ സിക്കുന്ന നിരവധി കുടുംബങ്ങ ൾക്ക് ആശ്വാസമാകേണ്ട ശ്മശാനം നിർമിക്കാൻ നടപടി സ്വീക രിക്കാത്ത അധികൃതരുടെ നടപ ടിക്കെതിരേ ജനങ്ങളിൽ കടുത്ത പ്രതിഷേധമുയരുന്നുണ്ട്. വട്ടച്ചി റ പൊന്നുണ്ടമലയിലെ രണ്ടേക്കർ ഭൂമി ശ്മശാന നിർമാണത്തി നായി 1984ൽ സർക്കാർ അനുവ ദിച്ചു നൽകിയിട്ടുണ്ട്. ആധുനിക രീതിയിലുള്ള ഗ്യാസ് ക്രിമറ്റോറ്റി യം നിർമിക്കാൻ 2024 നവംബറി


ൽ കിഫ്ബി മുഖേന 2.32 കോടി രൂപയുടെ ഭരണാനുമതി സർ ക്കാർ നൽകിയിരുന്നു. പദ്ധതി യുടെ ടെൻഡർ നടപടികൾക്കാ യി സാങ്കേതിക അനുമതി ലഭി ക്കാനായി എസ്റ്റിമേറ്റ് സൂക്ഷ്‌മ പ രിശോധനയ്ക്കായി സമർപ്പിച്ചി രിക്കുകയാണെന്നാണ് ബന്ധ പ്പെട്ടവർ പറയുന്നത്. ശ്മശാനമി ല്ലാതെ ഒട്ടേറെ കുടുംബങ്ങൾ നേ രിടുന്ന ബുദ്ധിമുട്ടുകൾക്കെതിരേ രൂപവത്കരിച്ച പൊതുശ്മശാനം സംയുക്ത ജനകീയ സമരസമി തി കാലങ്ങളായി സമരമുഖത്താ ണ്. ഇനിയും നടപടിക്രമങ്ങൾ വേഗത്തിലാക്കിയില്ലെങ്കിൽ ശ ക്തമായ സമരപരിപാടികളിലേ ക്ക് നീങ്ങാനാണ് ശ്‌മശാനമില്ലാ ത്തതു മൂലം ദുരിതമനുഭവിക്കു ന്ന കുടുംബങ്ങളുടെ തീരുമാനം.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി