ബാലുശ്ശേരിയിൽ ബസ്സില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈഗിംക അതിക്രമം, കട്ടിപ്പാറ സ്വദേശി അറസ്റ്റിൽ



ബാലുശ്ശേരി:  സ്വകാര്യ ബസ്സില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈഗിംക അതിക്രമം നടത്തിയ പ്രതി പിടിയിലായി. ബാലുശ്ശേരി ഭാഗത്തു നിന്നും താമരശ്ശേരിയിലേക്ക് സ്വകാര്യ ബസ്സില്‍ യാത്ര ചെയ്ത വിദ്യാര്‍ത്ഥിനിക്കു നേരെ ലൈഗിക അതിക്രമം നടത്തിയ കട്ടിപ്പാറ ബംഗ്ലാവ്കുന്ന് അബദുല്‍ അസീസ് ( 52 ) നെയാണ് താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തത്.  രാവിലെ വീട്ടില്‍ നിന്നും സ്‌കൂളിലേക്ക് വരുമ്പോഴായിരുന്നു സംഭവം. വിദ്യാര്‍ത്ഥി പരിഭ്രവമിച്ച് തിരിഞ്ഞ് നോക്കിയപ്പോള്‍ ബസ്സില്‍ നിന്നും തച്ചംപൊയില്‍ എന്ന സ്ഥലത്തെ സ്റ്റോപ്പില്‍ ഇറങ്ങി ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.എന്നാല്‍  ബസ്സില്‍ സ്ഥിരമായി യാത്ര ചെയ്യുന്ന ഇയാളെ ബസ് ജീവനക്കാര്‍ തിരിച്ചറിഞ്ഞു. താമരശ്ശേരിയിലെ  സ്‌കൂളില്‍ എത്തിയ ശേഷം വിദ്യാര്‍ത്ഥിനി അധ്യാപികയോട് വിവരം പറഞ്ഞതിനെ തുടര്‍ന്ന് വീട്ടുകാരെ അറിയിക്കുകയും തുടര്‍ന്ന് വീട്ടുകാരെത്തി പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇന്നു രാവിലെ പ്രതിയെ കട്ടിപ്പാറയിലെ വീട്ടില്‍ വെച്ച് പോലീസ് പിടികൂടുകയായിരുന്നു.ഇയാള്‍ മുമ്പും സമാന രൂപത്തിലുള്ള പ്രവൃത്തിയില്‍ ഏര്‍പ്പെട്ട ആളാണെന്ന് നാട്ടുകാര്‍ പറഞ്ഞു.


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി