കരഞ്ഞ് ശ്വാസം കിട്ടാതായ കുഞ്ഞിന് അച്ഛൻ നൽകിയത് പുതുജീവൻ
പയ്യോളി: കരഞ്ഞ് ശ്വാസം കിട്ടാതായ കുരുന്നിന് സിവിൽ ഡിഫൻസ് വൊളന്റിയറായ അച്ഛൻ പഠിച്ച പാഠത്തിലൂടെ പുനർജന്മം. വടകര മണി യൂർ ഉല്ലാസ് നഗറി ലെ പട്ടേരിമീത്തൽ ലിഗിതാണ് മൂന്നുമാസംമാത്രം പ്രായമു ള്ള മകൻ സിയാന്റെ രക്ഷകനായത്.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കൈ എന്തിലോ തട്ടി വേദനിച്ച കുഞ്ഞ് നിലവിളി ച്ചു. ലിഗിതും ഭാര്യ സരിമയും വീട്ടിലുള്ളവരുമെല്ലാം മാറിമാ റിയെടുത്തിട്ടും കരച്ചിൽ നിന്നില്ല. ഏറെനേരം കരഞ്ഞ സിയാന് പെട്ടെന്ന് ശ്വാസം കിട്ടാതെയായി. കണ്ണുകൾക്ക് മാറ്റം വന്നു. അനക്കമില്ലാതെയായി. ഉടൻ ലിഗിത് കുഞ്ഞിനെയുമെടുത്ത് വരാന്തയിലേ ക്ക് ഓടി നിലത്തിരുന്നു. ആ അവസ്ഥയിൽ ചെയ്യണ്ടേതെല്ലാം നിമിഷങ്ങൾക്കുള്ളിൽ ചെയ്തതോടെ കുട്ടി പ്രതികരിക്കാൻ തുടങ്ങി. ശേഷം പയ്യോളിയിലെ സ്വകാര്യ ആശുപത്രിയിലും അവിടെനി ന്ന് വടകര സഹകരണ ആശുപത്രിയിലുമെത്തിച്ചു.
അഞ്ചുവർഷമായി ഈ രംഗത്ത് പ്രവർത്തിക്കുന്ന ലിഗിത് ആറാംതവണയാണ് രക്ഷകനാവുന്നത്. മുൻപ്ര ക്ഷിച്ചത് മുലപ്പാൽ തൊണ്ട യിൽ കുടുങ്ങിയ ഒന്നരമാസം പ്രായമുള്ള കുത്തിനെയാണ്.

Comments
Post a Comment