തോമസ് ചെത്തിപ്പുഴ നിങ്ങൾക്ക് മരണമില്ല..! നിങ്ങൾ ജീവിക്കുന്നു അനശ്വരമാക്കിയ കഥാപാത്രങ്ങളിലൂടെ.....
കരിയാത്തുംപാറയിൽ ഇന്നലെ അന്തരിച്ച തോമസ് ചെത്തിപ്പുഴയെ ജോൺസൺ കക്കയം അനുസ്മരിക്കുന്നു
തോമസ് ചെത്തിപ്പുഴ വിടവാങ്ങി!
ഒറ്റ നോട്ടത്തിൽ തീർത്തും ഗൗരവമുള്ള ഒരു സാധാരണക്കാരൻ! പക്ഷേ ഒരു കാലത്ത് കക്കയത്തിൻ്റെ പ്രൊഫഷണൽ നാടകവേദികളിൽ നിരവധി തലമുറകളെ പൊട്ടിച്ചിരിപ്പിച്ച മഹാനായ ഒരു ഹാസ്യനടനാണ് തോമസ് ചെത്തിപ്പുഴ എന്ന് പുതിയ തലമുറയിലെ എത്രപേർക്കറിയാം ?
പരമ്പരാഗതമായ കപ്യാർ, കുശിനി, മേസ്തിരി വേഷങ്ങളെഇത്രമാത്രം സ്വതസിദ്ധമായ ഹാസ്യാത്മകതയോടെഅവതരിപ്പിച്ച ഒരു കാലാകാരൻ നമ്മുടെ പരിസരങ്ങളിൽജീവിച്ചു മരിച്ചതായി ഓർമയിലില്ല.
ജീവിതത്തിൻ്റെ റിയൽ മൂഹൂർത്തങ്ങളിലെ കണ്ടുമുട്ടലുകളിൽതീർത്തും നാട്യങ്ങളില്ലാതെ തൻ്റെ സഹജീവികളെ രസിപ്പിച്ച ഒരു യഥാർത്ഥ കലാകാരനായിരുന്നു ഇദ്ദേഹം!
MYC കക്കയത്തിൻ്റെ വാർഷിക ആഘോഷ വേദികളിലെ ഏറ്റവും വലിയ ക്രൗഡ് പുള്ള റായിരുന്നു തോമസ് !
സ്ക്രിപ്റ്റുകളില്ലാത്ത ജീവിതത്തിലും, സ്ക്രിപ്റ്റുകളുള്ള നാടകത്തിലും സമാനതകളില്ലാതെ തൻ്റെ റോളുകൾ ആടി തീർത്ത് അരങ്ങൊഴിയുന്ന പ്രിയ കലാകാരന് പ്രണാമം!

Comments
Post a Comment