കോഴിക്കോട് ചതുപ്പിൽ നിന്ന് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി, മൃതദേഹം കെട്ടി താഴ്ത്തിയ കല്ലുകളും കിട്ടി
കോഴിക്കോട് : വെസ്റ്റ്ഹിൽ വിജിൽ തിരോധാന കേസിൽ നിർണായക കണ്ടെത്തൽ. സരോവരത്ത് നടത്തുന്ന തെരച്ചിൽ വിജിലിന്റേതെന്ന് കരുതുന്ന മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി. ഏഴാം ദിവസത്തെ തെരച്ചിലിലാണ് മൃതദേഹ മൃതദേഹ അവശിഷ്ടം കണ്ടെത്തിയത്. അസ്ഥിഭാഗങ്ങളാണ് ലഭിച്ചത്. സരോവരത്തെ ചതുപ്പിൽ നിന്ന് മൃതദേഹം കെട്ടി താഴ്ത്തിയ കല്ലുകളും കിട്ടി. നേരത്തെ സുഹൃത്തുക്കൾ കുഴിച്ചുമൂടിയ വിജിലിന്റെ ഷൂ തിരച്ചിലിൽ കണ്ടെത്തിയിരുന്നു. കോഴിക്കോട് സരോവരം പാർക്കിന് സമീപമുള്ള ചതുപ്പിലായിരുന്നു പരിശോധന.
വെസ്റ്റ്ഹിൽ സ്വദേശി വിജിലിന്റെ വുഡ്ലാൻഡ് ഷൂ ചതുപ്പിൽ നിന്ന് എലത്തൂർ പൊലീസ് കണ്ടെത്തുകയായിരുന്നു. ഷൂ വിജിലിന്റേതാണെന്ന് രണ്ടു പ്രതികളും സമ്മതിച്ചു. കഴിഞ്ഞ ആഴ്‌ച സരോവരം പാർക്കിനോട് ചേർന്ന് ചതുപ്പ് നിലത്ത് വെള്ളം വറ്റിച്ചും മണ്ണ് നീക്കിയും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
പിന്നീട് മഴയെ തുടർന്ന് ചതുപ്പിൽ രണ്ട് മീറ്റർ പൊക്കത്തിൽ ജലനിരപ്പ് ഉയർന്നതോടെ തിരച്ചിൽ നിർത്തുകയായിരുന്നു. കണ്ടെത്തിയ ഷൂ വിദഗ്ധ പരിശോധനയ്ക്ക് അയച്ചു. വിജിലിനെ 2019 മാർച്ചിലാണ് കാണാതായത്. ലഹരി ഉപയോഗത്തിനിടെ വിജിൽ മരിച്ചെന്നും പിന്നീട് സരോവരത്ത് ചതുപ്പിൽ മൃതദേഹം കെട്ടിത്താഴ്ത്തി എന്നുമാണ് പ്രതികളുടെ മൊഴി. നിലവിൽ പേരാണ് കേസിലെ പ്രതികൾ. ഒരാൾ കൂടി പിടിയിലാവാനുണ്ട്.


Comments
Post a Comment