ചക്കിട്ടപാറയിൽ ഗൈഡൻസ് സെന്റർ നാടിന് സമർപ്പിച്ചു.
ചക്കിട്ടപാറ: എളമരം കരീം എം പി യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ ചിലവഴിച്ച് നരേന്ദ്രദേവ് ഉന്നതിയിൽ നിർമ്മിച്ച കരിയർ ഗൈഡൻസ് സെന്റർ പേരാമ്പ്ര എം എൽ എ ടി പി രാമകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ ആദ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ്,സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങൾ ആയ ബിന്ദു വത്സൻ,ഇ എം ശ്രീജിത്ത്,സി ഡി. എസ് ചെയർപേഴ്സൻ ശോഭ പട്ടാണികുന്നേൽ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പി സി സുരാജൻ, പ്രേംരാജ്, ടി കെ ഗോപാലൻ, സോനു അമ്ബല കുന്ന്, വാർഡ് കൺവീനർ കെ കെ രാജൻ എന്നിവർ സംസാരിച്ചു

Comments
Post a Comment