മുഖം മറച്ച പട്ടാളക്കാരൻ... ദി ഫിയർലെസ് മാൻ ഓഫ് ഇന്ത്യ.. മലയാളിയായ ലെഫ്. കേണൽ ഋഷി രാജലക്ഷ്മി
2017 ൽ കാശ്മീരിലെ പുൽവാമയിലുണ്ടായ തീവ്രവാദിയാക്രമണത്തിൽ ആദ്യ വെടിയുണ്ട ഹെൽമെറ്റ് തുളച്ച് കയറിയിട്ടും രണ്ടാമത്തെ വെടിയുണ്ട മൂക്കുതർത്ത് കടന്നുപോയിട്ടും മൂന്നാമത്തെ വെടിയുണ്ട താടിയെല്ലുകൾ പൂർണ്ണമായി തകർത്തിട്ടും ബോധം മറയാതെ പ്രത്യാക്രമണം നടത്തുക, അവിടെ നിന്ന് 30 കിലോമീറ്റർ ദൂരെയുള്ള സൈനിക ആശുപത്രിയിൽ എത്തുംവരെ അതേ ബോധത്തോടെ തിളങ്ങുന്ന കണ്ണുകളോടെ നിൽക്കുക, തകർന്ന് തരിപ്പണമായ ആമുഖം കണ്ട് ഭയന്നുപോയ ഡോക്ടർമാരോടു പെരുവിരലുയർത്തി Im okay/be cool(👍)ചിഹ്നം കാണിക്കുക, ഭയന്നുപോയ ബന്ധുജനങ്ങളെ നോക്കി ഞാൻ തിരിച്ചു വരും എന്നാംഗ്യം കാണിക്കുക..... എല്ലാം അപാരം തന്നെ!
എന്നെ കടന്നേ ഒരു വെടിയുണ്ട നിങ്ങൾക്ക് നേരെ വരികയുള്ളൂ എന്നത് ഏതൊരു സൈനികനും പറയുന്ന വാക്കാണ്. ഇന്ത്യൻ ആർമി എന്നത് വികാരമാണ്. 2017-ൽ കശ്മീരിലെ ദ്രാലിൽ നടത്തിയ ഓപ്പറേഷനിൽ എന്നേക്കാൾ എനിക്ക് വലുത് രാജ്യമായിരുന്നു. ഇന്ത്യൻ മിലിട്ടറി അക്കാദമിയിലെ പരിശീലനത്തിൽ നിന്ന് ലഭിച്ച കരുത്താണിത്. ഭീകരാക്രമണത്തെ തുടർന്ന് തീവ്രപരിചരണവിഭാഗത്തിൽ കഴിയുമ്പോഴായിരുന്നു അദ്ദേഹത്തെ കാണാൻ ചെന്ന സൈനികമേധാവി വിപിൻ റാവത്ത് പറഞ്ഞത് "മോസ്റ്റ് ഫിയർലസ് മേൻ" എന്നാണ്.
ഇരുപത്തിഎട്ടോളം സർജ്ജറികൾ നടത്തിയിട്ടും ആ മുഖം ശരിയാക്കാൻ സാധിച്ചില്ല, പക്ഷെ വിശ്രമം പ്രതീക്ഷിച്ചവരെ നിശബ്ദരാക്കി മുഖത്തൊരും മാസ്ക്കുമിട്ട് അദ്ദേഹം പിന്നേയും ആയുധമെടുത്തു. ഈ അവസ്ഥ ആർക്കും തന്നെ സങ്കല്പിക്കാനാവാത്തതാണ്. പക്ഷേ, ആലപ്പുഴക്കാരി രാജലക്ഷ്മിയുടെ മകൻ "ഋഷിരാജലക്ഷ്മി "അപ്പോഴും പറഞ്ഞത് വന്ദേഭാരതം എന്നു മാത്രമാണ്.
you must able to cover your Disabilities and project your Abilities ആശയമാണ് തൻ്റെ മാസ്‌കിലൂടെ പ്രതിധ്വനിക്കുന്നതെന്നും കേണൽ ഋഷി പറയുന്നു. മുഴുവൻ സമയവും മുഖാവരണം ധരിച്ചാണ് ഇപ്പോൾ ലഫ്. കേണൽ ഋഷിയുടെ ജീവിതം. ഒരർഥത്തിൽ രാജ്യസ്നേഹത്തിന്റെയും സമർപ്പണത്തിന്റേയും അടയാളമാണ് ആ മുഖാവരണം.
എൻജിനീയറിംഗ് ബിരുദധാരിയായ ഋഷി കെഎസ്ഇബിയിലെ ജീവനക്കാരനായിരുന്നു. പിന്നീട് എയർ ഇന്ത്യയിൽ ജോലി കിട്ടി. പക്ഷേ, സൈനികനാകണമെന്ന അടങ്ങാത്ത അഭിനിവേശമാണ് അദ്ദേഹത്തെ ഇന്ത്യൻ ആർമിയിലെത്തിച്ചത്. ജോലിക്ക് വേണ്ടി ആർമിയിൽ ചേരേണ്ട കാര്യമില്ല, രാജ്യത്തിന് വേണ്ടിയാണെങ്കിൽ മതി സൈനിക സേവനമെന്നാണ് അമ്മ പറഞ്ഞത്. അതാണെന്റെ ജീവിതത്തിലെ ഏറ്റവും വലിയ മോട്ടിവേഷൻ. അത് വെറുമൊരു സ്വപ്നമായിരുന്നില്ല, മറിച്ച്സമർപ്പണമായിരുന്നുവെന്ന് അദ്ദേഹം ജീവിതം കൊണ്ട് പിന്നീട് തെളിയിച്ചു.
ഋഷി രാജലക്ഷമി എന്ന സൈനികന്റെ പോരാട്ട വീര്യത്തെ തകർക്കാനായില്ല വെടിയുണ്ടകൾക്ക്. പരിക്കുകൾ ഭേദമായ ഉടൻ തന്റെ സൈനികജീവിതത്തിലേക്ക് അദ്ദേഹം തിരികെയെത്തി. ആ പോരാട്ടത്തിൻ്റെ ജാലയാണ് Lt. Con. ഋഷിരാജലക്ഷ്മി !
നിലവിൽ എട്ട് വർഷമായി പങ്ങോട് സൈനിക കേന്ദ്രത്തിലെ ഉദ്യോഗസ്ഥനാണ് ലഫ്റ്റനന്റ് കേണൽ ഋഷി രാജലക്ഷ്മി.

Comments
Post a Comment