ചക്കിട്ടപാറയിലെ മലയോര ഹൈവേ നിർമ്മാണം: സ്കെച്ച് പുറത്ത് വിട്ടു

 


ചക്കിട്ടപാറ: 1971ലെ സർവെ പ്രകാരമുള്ള പെരുവണ്ണാമുഴി - ചക്കിട്ടപാറ - ചെമ്പ്ര പി ഡബ്ല്യു ഡി. റോഡിന്റെ എഫ്എംബി. സ്കെച്ച് പുറത്ത് വിട്ട് ബിജെപി ചക്കിട്ടപാറ പഞ്ചായത്ത് കമ്മിറ്റി. ഇങ്ങനെ ഒരു സ്കെച്ചില്ലെന്ന പ്രചരണം നടത്തി ചക്കിട്ടപാറ ടൗണിൽ റോഡിൻ്റെ നടുവിൽ നിന്ന് ഇരു ഭാഗത്തേക്കും ആറ് മീറ്റർ വീതം അളന്ന് 12 മീ റ്റർ വീതി നിർണയിച്ച് മലയോര ഹൈവേ നിർമ്മിക്കുന്നതിനെതിരെ ചില വ്യാപാരികളും കെ ട്ടിട ഉടമകളും ഹൈക്കോടതി യിൽ കേസ് നൽകിയിരുന്നു. ഇ വരുടെ കെട്ടിട സ്ഥല ഭാഗത്ത് ഹൈവേ നിർമ്മാണം വിലക്കി കൊണ്ടുള്ള ഉത്തരവ് നില നിൽ ക്കെയാണ് പാതയുടെ യഥാർ ത്ഥമെന്നു പറയുന്ന സ്കെച്ച് ബിജെപി പുറത്തു വിട്ടത്. ഇതി എൻ്റെ പകർപ്പ് ബോർഡ് രൂപത്തി ലാക്കി അവർ ചക്കിട്ടപാറ ടൗ ണിൽ സ്ഥാപിച്ചു.ഈ സ്കെച്ചി ൻ്റെ അടിസ്ഥാനത്തിൽ റോഡ്


വീണ്ടും ശരിയായി അളക്കേണ്ടി വന്നാൽ കഥ മാറുമെന്നാണ് പ്ര ദേശവാസികൾ പറയുന്നത്. യ ഥാർത്ഥ അളവ് മറച്ച് വെച്ച് വി ചിത്രമായ അളവ് നടത്തി ഹൈ വേ നിർമ്മിക്കുന്നത് റോഡ് കയ്യേറ്റക്കാരെ സംരംക്ഷിക്കാനാണെന്നും ഇതിനു കൂട്ടു നിൽക്കുന്നത് ഇടത് വലത് വികസന വിരോധികളെന്നും ബിജെപി നേതാക്കൾ ആരോപിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി