കൂരാച്ചുണ്ടിൽ മലയോര ഹൈവേ പ്രവൃത്തി ആരംഭിക്കാത്തതിൽ പ്രതിഷേധം ; സമീപ പഞ്ചായത്തുകളിൽ ചക്കിട്ടപാറ, പനങ്ങാട് മലയോര ഹൈവേയുടെ പ്രവർത്തികൾ ദ്രുതഗതിയിൽ


കൂരാച്ചുണ്ട്: മലയോര ഹൈവേയുടെ ഭാഗമായുള്ള കുരാച്ചുണ്ട് പഞ്ചായത്ത് പരിധിയിലുള്ള റീ ച്ചിന്റെ പ്രവർത്തി ഉദ്ഘാടനം ഉ ടൻ നടത്തണമെന്ന് സിപിഐ കൂരാച്ചുണ്ട് ബ്രാഞ്ച് കമ്മിറ്റി ആ വശ്യപ്പെട്ടു.

പഞ്ചായത്തിന്റെ പരിധിയി ൽ മലയോര ഹൈവേയുടെ ഒരു പ്രവർത്തിയും ആരംഭിച്ചിട്ടില്ല. റോഡിനായി സ്ഥലം വിട്ടുന ൽകുന്ന കെട്ടിട ഉടമകളിൽ നി ന്നും സ്ഥല ഉടമകളിൽ നിന്നും സമ്മതപത്രം വാങ്ങിയിട്ടുണ്ട്. എസ്റ്റിമേറ്റ് നടപടികൾ പൂർത്തീ കരിച്ച് ടെൻഡറായി. എന്നാൽ മാസങ്ങൾ ആയിട്ടും പ്രവർത്തിആരംഭിക്കാൻ വൈകുകയാണ്.

 സമീപ പഞ്ചായത്തുകളായ ചക്കിട്ടപാറ, പനങ്ങാട് എന്നിവിട ങ്ങളിൽ മലയോര ഹൈവേയു ടെ പ്രവർത്തികൾ ദ്രുതഗതിയി ൽ നടക്കുന്നുണ്ട്. കൂരാച്ചുണ്ട് പഞ്ചായത്തിൽ പ്രവർത്തി നട ക്കാതിരിക്കാൻ കാരണം പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥയാണെന്ന് യോഗം ആ രോപിച്ചു. ടി.കെ. ശിവദാസൻ അധ്യക്ഷത വഹിച്ചു. എ.കെ. പ്രേമൻ, പി.ടി തോമസ്, വിനു മ്ലാക്കുഴിയിൽ, കുട്ടിആലി കുനി യിൽ, ഗോപിനാഥൻ,പ്രവീൺ, ഗോപാലൻ മണ്ടോപ്പാറ എന്നി വർ പ്രസംഗിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി