കണ്ണടച്ച് അധികൃതർ: കൂരാച്ചുണ്ട്, വട്ടച്ചിറ - പൊന്നുണ്ടമല മിച്ചഭൂമി തോട്ടിൽ മാലിന്യം തള്ളുന്നു

 




🖊️ ജോബി മാത്യു 

കൂരാച്ചുണ്ട് :  സമ്പൂർണ്ണ ശുചി ത്വത്തിനു കേന്ദ്ര സർക്കാരിന്റെ പ്രത്യേക അവാർഡ് ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ നേടിയ പഞ്ചായത്തിൽ മാലിന്യം തോട്ടി ലും റോഡരികിലും തള്ളിയിട്ടും അധികൃതർക്ക് ഒരു കുലുക്കവുമില്ല! നാട്ടുകാർ ഒട്ടേറെ തവണ പഞ്ചായത്ത്, ഹരിതകർമ സേന അധികൃതരോട് പരാതി ഉന്നയിച്ചിട്ടും നടപടിയുമില്ല.


പഞ്ചായത്തിൽ 11-ാം വാർഡി ലെ വട്ടച്ചിറ - പൊന്നുണ്ടമല മിച്ച ഭൂമി തോട്ടിലേക്കാണു മഴയത്ത് മാലിന്യം ഒഴുകിയെത്തുന്നത്. തോടിനു സമീപത്തെ സ്വകാര്യ ഭൂമിയിലാണ് പ്ലാസ്റ്റിക് കവറു കൾ, ചില്ല്, പ്ലാസ്റ്റിക് കുപ്പികൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ദി വസേന തള്ളുന്നത്. ദിവസേന മാലിന്യം കൂടിക്കൂടി വരുന്നുണ്ട്.



സാമൂഹികവിരുദ്ധർ ഈ മേഖ ലയിൽ ചില്ല് കുപ്പി പൊട്ടിക്കുന്ന തും പ്രശ്നമാണ്. സ്വകാര്യ ഭൂമി യിൽ തള്ളുന്ന മാലിന്യം മിച്ചഭൂമി തോട്ടിലേക്ക് ഒഴുകിയെത്തുമെ ന്നാണ് ആശങ്ക. വേനൽക്കാലത്ത് തോടിനു സൈഡിലൂടെ മലയിൽ നിന്നും പൈപ്പിട്ടാണു പ്രദേശവാസികൾ കുടിവെള്ളം ശേഖരിക്കുന്നത്. പൈപ്പിടുമ്പോൾ ചില്ല് കുപ്പികൾ പൊട്ടിക്കിടക്കുന്നതു അപകട സാധ്യതയാകും.


വട്ടച്ചിറ - ഈന്തുങ്കൽപടി -പൊന്നുണ്ടമല റോഡിൽ മിച്ചഭൂ മി ജംക്ഷനിൽ പ്ലാസ്റ്റിക് ചാക്കു കളിൽ റോഡരികിൽ മാസങ്ങളാ യി മാലിന്യം തള്ളിയിട്ടും നീ ക്കാൻ നടപടിയില്ല. ബൾബ്, പ്ലാ സ്റ്റിക്, കുപ്പി ഉൾപ്പെടെ പാതയോരത്താണ്. ചാക്ക് പൊട്ടി യാൽ മാലിന്യങ്ങൾ റോഡിലേ ക്ക് വീഴും. നാട്ടുകാർ ഹരിത കർമ സേനാംഗങ്ങളെ വിവരം അറിയിച്ചപ്പോൾ ഫീസ് ലഭിക്കാ തെ മാലിന്യം നീക്കാൻ കഴിയില്ലെന്നു പറഞ്ഞു.


വീടുകൾ, സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും പഞ്ചായ ത്തിൻ്റെ നേതൃത്വത്തിൽ ഹരിത  കർമസേന മാസംതോറും മാലി ന്യം ശേഖരിക്കുന്നുണ്ട്. 50 രൂപ ഫീസും ഈടാക്കുന്നു. ഈ സൗ കര്യം ഉള്ളപ്പോഴാണ് പൊതു സ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നത്. സാമൂഹിക വിരുദ്ധരും ലഹരി സംഘവുമാണു മാലിന്യം തള്ളു ന്നതെന്ന് ആരോപണം ഉയർന്നു. പൊതുസ്‌ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെ പഞ്ചായ ത്ത് അധികൃതർ ശക്തമായ നട പടി സ്വീകരിക്കണമെന്ന് ആവ ശ്യമുയർന്നു.


പഞ്ചായത്ത്, ആരോഗ്യ വകു പ്പ്, പൊലീസ് അധികൃതർ ഇട പെട്ട് മാലിന്യം നീക്കം ചെയ്ത് പൊതുജനങ്ങളുടെ ആരോഗ്യ പ്രശ്ന‌ം പരിഹരിക്കണമെന്നും ജനങ്ങൾ ആവശ്യപ്പെട്ടു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി